For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയുമായിട്ടുള്ള രണ്ടാം വിവാഹം! ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പീറ്ററും വനിതയും

  |

  നടന്‍ വിജയ്കുമാറിന്റെ മകളും നടിയുമായ വനിത വിജയ്കുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളായിരുന്നു തമിഴ്‌നാട്ടില്‍ നടന്നത്. ആദ്യ രണ്ട് വിവാഹങ്ങളും വേര്‍പിരിഞ്ഞതിന് ശേഷം മൂന്നാമതായിട്ടാണ് സംവിധായകന്‍ പീറ്റര്‍പോളിനെ വനിത വിവാഹം കഴിച്ചത്. ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വലിയ ആഘോഷമായിട്ടായിരുന്നു താരവിവാഹം നടന്നത്.

  എന്നാല്‍ ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം പോലും വാങ്ങിക്കാതെയാണ് പീറ്ററിന്റെ രണ്ടാം വിവാഹമെന്ന ആരോപണം വന്നിരുന്നു. വനിത പീറ്ററിനെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നുമൊക്കെ പീറ്റര്‍ പോളിന്റെ ഭാര്യ പറഞ്ഞിരുന്നു. മാത്രമല്ല തമിഴിലെ പ്രമുഖരായ ചില താരങ്ങളും ഇതിനെ ചോദ്യം ചെയ്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്കെല്ലാം മറുപടിയായി ഒരു അഭിമുഖവുമായി എത്തിയിരിക്കുകയാണ് വനിത. ഭര്‍ത്താവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അത് പുറത്ത് വിട്ടതുമെല്ലാം വനിത തന്നെയായിരുന്നു.

  പീറ്റര്‍ പോളിനെ വനിത തടഞ്ഞ് വെച്ചിരിക്കുയാണെന്ന പ്രധാന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് അതെ എന്നായിരുന്നു പീറ്ററിന്റെ ഉത്തരം. വനിത എന്നെ ഹൃദയം കൊണ്ട് തടഞ്ഞ് വെച്ചിരിക്കുകയാണ്. വിവാഹത്തിന്റെ മോതിരമാണ് ആ ലോകിന്റെ കീ എന്ന് വനിതയും പറയുന്നു. സാധാരണ പോലെ ഓഫീസില്‍ പോകാനും മറ്റുമായി യാതൊരു തടസ്സവുമില്ല. അതിന്റെ പേരിലുണ്ടായ ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും അതിലൊരു സത്യവുമില്ലെന്നും പീറ്റര്‍ പറയുന്നു.

  ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും പീറ്റര്‍ മനസ് തുറന്നു. കുടുംബത്തിലെ ഒരു വിവാഹത്തിനിടെയായിരുന്നു എലിസബത്ത് ഹെലനെ കണ്ടുമുട്ടുന്നത്. പീറ്ററിന്റെ നാത്തൂന്റെ കസിനായിരുന്നു എലിസബത്ത് ഹെലന്‍. 2000 ല്‍ അറേഞ്ച് മ്യാരേജ് ആയിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. മകന്‍ ജോണ്‍ എഡ്വേര്‍ഡ്. മകന്‍ അവന്റെ കരിയര്‍ നല്ലത് പോലെ കൊണ്ട് നടക്കുന്നു. ഭാര്യയുമായിട്ടുള്ള ബന്ധം തകര്‍ന്നതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവളുടെ അമ്മയും ബന്ധുക്കളുമടക്കമുള്ളവരെല്ലാം അതില്‍ ഇടപെടും.

  ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണം തേടാന്‍ അവര് കാത്തിരിക്കുന്നുണ്ടാകും. എലിസബത്തിന്റെ കുടുംബത്തിന്റെ നിരന്തരമായിട്ടുള്ള ഇടപെടലും ഭാര്യയുടെ സംശയത്തോടെയുള്ള സ്വഭാവവും തന്റെ ജീവിതം ദുഷ്‌കരമാക്കി. താന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനുള്ള അവസരം പോലും ലഭിച്ചില്ല. എന്റെ അമ്മയുമായി ഒത്ത് പോകാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  2005 ആയപ്പോഴെക്കും ഇത് കൂടുതല്‍ വഷളായി തുടങ്ങി. എലിസബത്തിനെ ഒരു രാഞ്ജിയെ പോലെ താന്‍ നോക്കിയെങ്കിലും എനിക്ക് അവള്‍ മനസമാധാനം നല്‍കിയില്ല. ജോലി സംബന്ധമായി രാത്രിയില്‍ വരുന്ന ഫോണ്‍ കോളുകളുടെ പേരില്‍ അവള്‍ വഴക്കുണ്ടാക്കിയിരുന്നു. ഒരിക്കല്‍ തന്റെ ഐഫോണ്‍ അവള്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതൊക്കെയാണ് തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായതെന്നാണ് പീറ്റര്‍ പോള്‍ പറയുന്നത്.

  വനിത മക്കള്‍ക്കൊപ്പം കഥ പറയാനാണ് ആദ്യമായി വരുന്നത്. അവളുടെ അറിവുകളും മിടക്കുമൊക്കെ കണ്ടപ്പോള്‍ തനിക്ക് തന്നെ അവരോട് മതിപ്പ് തോന്നി. അവളുടെ അറിവും ധൈര്യവുമൊക്കെയാണ് എന്നെ ആകര്‍ഷിച്ചത്. അവരോട് വലിയ ബഹുമാനമാണുള്ളത്. വനിത തനിക്ക് 'സിംഗപെണ്ണ്' ആണെന്നും പീറ്റര്‍ സൂചിപ്പിച്ചു. അതേ സമയം രണ്ടാം വിവാഹത്തെ കുറിച്ച് താന്‍ ഒരിക്കലും ചിന്തിട്ടിട്ടില്ല. അതിനാല്‍ വിവാഹമോചനം നേടുന്നതിനെ പറ്റിയും കാര്യമാക്കിയില്ല. വനിതയെ കണ്ടപ്പോള്‍ തന്നെ അവരുടെ മക്കള്‍ എന്നെ സ്വീകരിച്ചു. അവരുമായി ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ വിവാഹമോചനത്തിനായി ഭാര്യയെ സമീപിച്ചു.

  താന്‍ നേരത്തെ വിവാഹിതനാണെന്ന് വനിതയ്ക്ക് അറിയാമെങ്കിലും എലിസബത്തിന്റെ കുടുംബവുമായി നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. എലിസബത്തിന് എപ്പോഴും തന്റെ പണമായിരുന്നു വേണ്ടത്. അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികാരം ചെയ്യുന്നതും. മക്കള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും വേണമെന്നും വിവാഹത്തിന്റെയും വിദ്യാഭ്യാസത്തിന്റെയുമെല്ലാം ചിലവ് വഹിക്കണമെന്നുമൊക്കെ അവളുടെ അമ്മ എന്നെ വിളിച്ച് ചോദിച്ചിരുന്നു. എല്ലാ പേപ്പറുകളും തയ്യാറാക്കി ഒരു മധ്യസ്ഥന്‍ വഴി അവളുടെ കുടുംബത്തിന് അയച്ചിട്ടുണ്ട്. വിവാഹമോചനത്തിന് അവര്‍ തയ്യാറായിട്ടുണ്ടെന്നും പീറ്റര്‍ പറയുന്നു.

  Read more about: vanitha വനിത
  English summary
  Peter Paul Revealed Vanitha Vijayakumar's Bold Nature and Knowledge Attracted To Him The Most
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X