പീറ്റര്‍ പോളിന്‍റെ മുന്‍ഭാര്യയുടെ വാക്കുകള്‍ വൈറലാവുന്നു! വനിതയുമായി സിനിമാ ചിത്രീകരണം! വിവാഹമല്ല

താരപുത്രിയായ വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് താരപുത്രി കൂടിയായ വനിത വിജയകുമാറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും താരം തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് എത്തിയിരുന്നു.

അടുത്തിടെയായിരുന്നു തന്റെ വിവാഹത്തെക്കുറിച്ച് വനിത എല്ലാവരേയും അറിയിച്ചത്. മൂന്നാമത്തെ വിവാഹമായിരുന്നു നടന്നത്. ജൂണ്‍ 27നായിരുന്നു വനിതയും ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഡിറ്ററായ പീറ്റര്‍ പോളും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മക്കളായിരുന്നു വനിതയ്‌ക്കൊപ്പം ബ്രൈഡ് മേഡുകളായെത്തിയത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് പീറ്ററിന്‍രെ മുന്‍ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. വടപളനി പോലീസ് സ്‌റ്റേഷനിലാണ് അവര്‍ പരാതി നല്‍കിയത്. പീറ്റര്‍ പോളുമായുള്ള വിവാഹത്തില്‍ തനിക്ക് 2 കുട്ടികളുണ്ടെന്നും അഭിപ്രായഭിന്നതകളുടെ പേരില്‍ 7 വര്‍ഷമായി തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Vanitha

നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിത വിവാഹം ചെയ്തതെന്നും മുന്‍ഭാര്യ പറഞ്ഞിരുന്നു. അഭിനേതാവായ വിജയകുമാറിന്റേയും നടി മഞ്ജുളയുടേയും മൂത്ത മകളായ വനിത അച്ഛന്റേയും അമ്മയുടേയും വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത്. താരപുത്രിയുടെ മൂന്നാമത്തെ വിവാഹം കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്. പണം തട്ടാനായാണ് പീറ്ററിന്റെ മുന്‍ഭാര്യയുടെ ശ്രമമെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും വനിത പറഞ്ഞിരുന്നു.

വനിതയ്‌ക്കൊപ്പമുള്ള ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് വിവാഹത്തെ കുറിച്ച് പീറ്റര്‍ പോള്‍ തന്നോട് പറഞ്ഞതെന്നാണ് എലിസബത്ത് പറയുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ മുന്‍ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പീറ്റര്‍ പറഞ്ഞിരുന്നു. പീറ്റര്‍ മദ്യപാനിയാണെന്നും മുമ്പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

Recommended Video

തമിഴ് നടന്‍ വിജയകുമാർ ദ്രോഹിച്ചെന്ന ആരോപണവുമായ് മകളും നടിയുമായ വനിത

More from Filmibeat

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X