ഭാര്യ ഒരു കുഞ്ഞിനെ പോലെയാണ് എന്നെ പരിചരിച്ചത്! ഭാര്യയ്ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ പീറ്റര്‍ പോള്‍
താരപുത്രിയും നടിയുമായ വനിത വിജയ്കുമാറും സംവിധായകന്‍ പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതി ഇരിക്കവേ പീറ്റര്‍ പോള്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പിന്നാലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വനിത ട്വിറ്ററിലൂടെ ഒരു കുറിപ്പുമായിം എത്തിയിരുന്നു.
രണ്ട് ദിവസം മുന്‍പാണ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ രാമചന്ദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ പീറ്ററിനെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുകയാണ്. കുഴപ്പങ്ങളൊന്നുമില്ലാത്തതിനാല്‍ ഇനി വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നാണ് പറയുന്നത്. വനിതയുടെ യൂട്യൂബ് ചാനലിലൂടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് പീറ്റര്‍.

Recommended Video
രണ്ട് ദിവസം താന്‍ ആശുപത്രിയിലായിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ നോക്കുന്നത് പോലെയാണ് ആ ദിവസങ്ങളില്‍ വനിത തന്നെ പരിചരിച്ചതെന്നാണ് പീറ്റര്‍ പറയുന്നത്. വളരെ വികാരഭരിതനായിട്ടായിരുന്നു സംവിധായകന്‍ ഭാര്യയെ കുറിച്ച് വാചാലനായത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ വലിയൊരു കുറിപ്പുമായി വനിതയും എത്തിയിരുന്നു.
നിയമപരമായി ഒരാള്‍ വിവാഹിതനാണെന്ന് കാണിക്കുന്നതിനുള്ള രേഖയല്ല വിവാഹം. വിവാഹം രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലും ഒരുമിച്ച് ജീവിതത്തിന്റെ ആഘോഷവുമാണ്. വിവാഹവും വിവാഹമോചനവും പലര്‍ക്കും ഒരു കടലാസ് മാത്രമാണ്. രണ്ട് വ്യക്തികള്‍ അനുഭവിക്കുന്ന സന്തോഷവും വേദനയും അവരുടെ വാസസ്ഥലങ്ങളില്‍ മാത്രമാണ്. ബൈബിളില്‍ വെച്ച് സത്യം ചെയ്തപ്പോള്‍ നല്ലതിന് വേണ്ടിയായിരുന്നു.മോശമായതും അസുഖങ്ങളും വരുത്തരുതെന്നായിരുന്നു. അതൊരു നിയമല്ല. ദൈവത്തോടുള്ള വാഗ്ദാനമായിരുന്നു.

2020 ല്‍ ഞാനും പീറ്റര്‍ പോളും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു. അതില്‍ ഞങ്ങള്‍ ചിരിക്കുകയും പോരാടുകയും സ്‌നേഹിക്കുകയും കരയുകയുമൊക്കെ ചെയ്തു. കൊറോണയ്‌ക്കോ വിദ്വേഷികള്‍ക്കോ ഞങ്ങളെ അകറ്റാന്‍ കഴിയില്ല. ഇന്നലെ വളരെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു. അതൊരിക്കലും മറക്കില്ല. ദൈവം ഒന്നിച്ച് നേരിടാന്‍ വേണ്ടി വെല്ലുവിളിച്ചിരിക്കുകയാണ്. തുടങ്ങി പീറ്ററിനും തനിക്കും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് വനിത വിജയകുമാര്‍ പറഞ്ഞിരിക്കുന്നത്.
ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചാണ് വനിത വിജയ്കുമാറും പീറ്റര്‍ പോളും തമ്മില്‍ വിവാഹിതരായത്. തമിഴിലെ മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകള്‍ കൂടിയായ വനിതയുടെ മൂന്നാം വിവാഹമായിരുന്നു പീറ്ററുമായിട്ട്. പീറ്ററിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെ രണ്ടാമതെ വിവാഹിതനായെന്ന പേരിലാണ് പീറ്ററിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്.


Click it and Unblock the Notifications