മരണമാസായി തലൈവരുടെ വരവ്! ഇത് താന്‍ടാ നമ്മ പടം! പേട്ട അതിഗംഭീരമെന്ന് ആദ്യ പ്രതികരണങ്ങള്‍! കാണൂ!
Recommended Video

കാത്തിരിപ്പിന് വിട. സ്റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ട തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമയായ പേട്ട തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസ് ചെയ്തത്. അജിത്ത് ചിത്രമായ വിശ്വാസത്തിനൊപ്പമാണ് ഇത്തവണ തലൈവര്‍ ഏറ്റുമുട്ടുന്നത്. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സജീവമായിരുന്നു. അതിരാവിലെ മുതലേ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചാണ് തലൈവരുടെ മാസ്സ് പ്രകടനം കാണാനായി ആരാധകര്‍ തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങ് നേരത്തെ പൂര്‍ത്തിയായിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കാലനിധി മാരനാണ് നിര്‍മ്മിച്ചത്. വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, ത്രിഷ, സിമ്രാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. റിലീസിന് മുന്‍പ് തന്നെ സിനിമയിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ വൈറലായി മാറിയിരുന്നു. രജനീകാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ ആദ്യ പ്രതികരണങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

സ്റ്റൈലിഷ് എന്‍ട്രി
രജനീകാന്തിന്റെ മാസ്സ് എന്‍ട്രിയില്ലാതെ എന്ത് സിനിമയെന്നാണ് ആരാധകരുടെ ചോദ്യം. കാര്‍ത്തിക് സുബ്ബരാജും ഇതേക്കുറിച്ച് മനസ്സിലാക്കിയതിനാല്‍ പേട്ടയിലെ വരവ് ഗംഭീരമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. 2.0 ന് ശേഷമുള്ള അടുത്ത സിനിമ ഏതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പേട്ട. മരണമാസ്സ് എന്‍ട്രിയുമായാണ് തലൈവര്‍ എത്തിയതെന്നും അത്തരമൊരു വരവിന് വഴിയൊരുക്കിയ സംവിധായകന് നന്ദി അറിയിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.

ആദ്യ പകുതി ഗംഭീരം
സിനിമ മുന്നേറുന്നതിനിടയില്‍ത്തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ത്തന്നെ പലയിടങ്ങളിലും സിനിമ തുടങ്ങിയിരുന്നു. ഭാഷയേയും ശിവാജിയേയും കടത്തിവെട്ടുന്ന തരത്തിലാണ് പേട്ടയെന്നാണ് ആരാധകരിലൊരാള്‍ കുറിച്ചിട്ടുള്ളത്. ആദ്യ പകുതി കഴിയുന്നതിനിടയിലായിരുന്നു ഇങ്ങനെയൊരു ട്വീറ്റ് എത്തിയത്.

ക്ലാസും മാസ്സുമാണ്
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം തലൈവരായ രജനിക്ക് മാസ്സും ക്ലാസും വഴങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇത് രണ്ടും കൂടിച്ചേര്‍ന്നാണ് ഇത്തവണത്തെ വരവെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയായില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഇത് താന്‍ നമ്മ തലൈവര്‍ പടം
അതേ ഇത് തന്നെയാണ് നമ്മ തലൈവര്‍ പടം. കംപ്ലീറ്റ് എന്റര്‍ടൈയിന്‍മെന്റ് പാക്കേജായാണ് സിനിമയെത്തിയതെന്നും പ്രേക്ഷകര്‍ പറയുന്നു. സിനിമയുടെ ഉള്ളടക്കം മികച്ചതാണെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.
ട്വീറ്റ് കാണാം
സിനിമയുടെ ആദ്യ പ്രതികരണങ്ങളെക്കുറിച്ചുള്ള ട്വീറ്റ് കാണാം.
അതുക്കും മേലെ
ഭാഷയ്ക്കും ശിവാജിക്കും അപ്പുറത്താണ് പെട്ട.
ക്ലാസും മാസ്സും
ക്ലാസുമുണ്ട് മാസ്സുമുണ്ട്.
കംപ്ലീറ്റ് എന്റര്‍ടൈയിന്‍മെന്റ് പാക്കേജ്
പ്രേക്ഷകരെ നിരാശപ്പെടുത്തില്ല

പ്രീ ബിസിനസ്സിലൂടെ കോടികള്‍
റിലീസിന് മുന്‍പേ തന്നെ കോടികള്‍ വാരിയാണ് പേട്ട ഞെട്ടിച്ചത്. പ്രീ ബിസിനസ്സിലൂടെ നേടിയ തുകയെക്കുറിച്ചുള്ള കണക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സണ്‍ ടിവിയാണ് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്.45 കോടി നല്‍കിയാണ് ചാനല്‍ ഈ സിനിമ സ്വന്തമാക്കിയത്. തമിഴ്‌നാട്ടില് നിന്നും പ്രീ ബിസിനസ്സിലൂടെ 55 കോടിയാണ് സിനിമ നേടിയത്. കര്‍ണ്ണാടക 12 കോടി, കേരളത്തില്‍ നിന്നും 8 കോടിയുള്‍പ്പടെ 218. 5 കോടിയാണ് ചിത്രം പ്രീ ബിസിനസ്സിലൂടെ സ്വന്തമാക്കിയത്.

കാത്തിരുന്ന പോരാട്ടം
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളായ അജിത്തും രജനീകാന്തും ഏറ്റുമുട്ടുമ്പോള്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. പ്രീ ബിസിനസ്സിലൂടെ മികച്ച ലാഭം സ്വന്തമാക്കിയ പേട്ടയായിരിക്കുമോ ബോക്‌സോഫീസില്‍ മുന്നേറുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇത്തവണത്തെ പൊങ്കല്‍ ആരുടേതായി മാറുമെന്നറിയാനായി ഇനിയും കാത്തിരിക്കണം.

സിമ്രാന്റെ വരവ്
പേട്ടയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സിമ്രാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആ സിനിമയിലേക്ക് തന്നെ വിളിച്ച കാര്‍ത്തിക്ക് സുബ്ബരാജിനോടാണ് നന്ദി പറയുന്നതെന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. മുന്‍പ് തനിക്ക് അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും അന്നത് നഷ്ടമായതിനെക്കുറിച്ച് പിന്നീട് ഖേദിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. 15 വര്‍ഷം മുന്‍പ് രജനി സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം തന്നെ തേടിയെത്തിയിരുന്നു. ചന്ദ്രമുഖിയിലെ നായികാവേഷം അന്ന് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ആ സംഭവത്തിന് ശേഷം പിന്നീടൊരിക്കലും അത്തരമൊരവസരം ലഭിക്കില്ലെന്ന് കരുതിയിരുന്നില്ല. തന്റെ പിറന്നാള്‍ ദിനത്തിലാണ് കാര്‍ത്തിക്ക് സുബ്ബരാജ് വിളിച്ചത്. തമാശയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ അത് സംഭവിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. പേട്ടയുടെ ഒാഡിയോ ലോഞ്ചിനിടയിലായിരുന്നു താരം വാചാലയായത്.

വില്ലനായി വിജയ് സേതുപതി
പേട്ടയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഈ സിനിമയില്‍ വില്ലനായെത്തുന്നത് ആരാണെന്നായിരുന്നു രജനീകാന്ത് ചോദിച്ചിരുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. സിനിമയുടെ ഒാഡിയോ ലോഞ്ചിനെത്തിയ വിജയ് സേതുപതിയെ രജനീകാന്ത് സ്വീകരിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നായകനായും വില്ലനായും നിറഞ്ഞുനില്‍ക്കുകയാണ് താരം.
ധനുഷിന്റെ പ്രതികരണം
പേട്ടയെക്കുറിച്ച് ധനുഷ്, ട്വീറ്റ് കാണൂ.


Click it and Unblock the Notifications