തലൈവര്‍ ചിത്രം പേട്ടയിലെ പുതിയ മാസ് ഗാനവും തരംഗമാവുന്നു! വീഡിയോ കാണം
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പേട്ട. 2.0യ്ക്ക് ശേഷമെത്തുന്ന രജനി ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കിയ സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറാണ്.
രജനികാന്തിന്റെ പ്രകടനത്തിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിന്റെ മേക്കിങ്ങുമായിരിക്കും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമാവുക. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ യുടൂബില്‍ പുറത്തിറങ്ങിയിരുന്നു. പേട്ടൈ പരാക് എന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ്. അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തലൈവരുടെ പേട്ട പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. താരത്തിന്റെ ജന്മദിനത്തിലായിരുന്നു നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്. സിമ്രാനും തൃഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ നവാസുദ്ധീന്‍ സിദ്ധിഖിയുമുണ്ട്.
മാളവിക മോഹന്‍,മേഘ ആകാശ്,ബോബി സിംഹ തുടങ്ങിയവരും പേട്ടയില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2.0 പോലെ വമ്പന്‍ റിലീസായിട്ടാകും പേട്ട തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











