ഇളമൈ തിരുമ്പുതേയ്...! പേട്ടയില്‍ രജനിക്കുവേണ്ടി ധനുഷ് എഴുതിയ ഗാനം വൈറലാകുന്നു! വീഡിയോ കാണൂ
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പൊങ്കല്‍ റിലീസ് ചിത്രമാണ് പേട്ട. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കിയ സിനിമ ഒരു മാസ് എന്റര്‍ടെയ്നറാണ്. 2.0യ്ക്ക് ശേഷമെത്തുന്ന രജനി ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.
ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ യുടൂബില്‍ പുറത്തിറങ്ങിയിരുന്നു. ഇലമൈ തിരുമ്പുതേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ്. ധനുഷ് എഴുതിയ വരികള്‍ക്കാണ് അനിരുദ്ധ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്.

സിമ്രാനും തൃഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ നവാസുദ്ധീന്‍ സിദ്ധിഖിയുമുണ്ട്. മാളവിക മോഹന്‍,മേഘ ആകാശ്,ബോബി സിംഹ തുടങ്ങിയവരും പേട്ടയില്‍ എത്തുന്നുണ്ട്
രജനികാന്തിന്റെ പ്രകടനത്തിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിന്റെ മേക്കിങ്ങുമായിരിക്കും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമാവുക.
ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. 2.0 പോലെ വമ്പന്‍ റിലീസായിട്ടാകും പേട്ടയും തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











