twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    150 കോടി പിന്നിട്ട് കുതിക്കുന്ന പേട്ടയ്ക്ക് തിരിച്ചടി! സര്‍ക്കാര്‍ ബസ്സില്‍ സിനിമ പ്രദര്‍ശിപ്പിച്ചു?

    |

    Recommended Video

    വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബസ്സുകൾ | filmibeat Malayalam

    സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു പേട്ട. കാത്തിരിപ്പ് അവസാനിച്ച് തിയേറ്ററുകളിലേക്കെത്തിയ സിനിമ വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് അത്ര ശുഭകരമല്ലാത്തൊരു വാര്‍ത്തയെത്തിയത്. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന വ്യാജപതിപ്പ് ഭീഷണിക്കെതിരെ കടുത്ത പോരാട്ടം നടത്തിവരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവമെന്നത് ഖേദകരമാണ്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ പേട്ട പ്രദര്‍ശിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. കരൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാരിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

    ഇത് സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഭാരവാഹി കൂടിയായ വിശാല്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. താരപദവിയും ആരാധകപിന്തുണയുമൊക്കെയായി പ്രീ ബിസിനസ്സിലൂടെ കോടികള്‍ വാരിയാണ് രജനീകാന്ത് തുടക്കം കുറിച്ചത്. ബാഷയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വരവാണ് ഇത്തവണത്തേതെന്നും തലൈവരെ തിരികെക്കിട്ടിയെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. പതിവ് ശൈലിയിലെ തട്ടിക്കൂട്ട് പടമെന്ന് പറഞ്ഞ് വിമര്‍ശിച്ചവരും കുറവല്ല. സിനിമയുടെ ഫസ്റ്റ് ഹാഫ് പൊളിച്ചെന്ന് കണ്ടവരെല്ലാം പറഞ്ഞിരുന്നു.

    Petta

    സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലൂടെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. അതിന് പിന്നാലെയായാണ് ഇത്തരത്തിലൊരു സംഭവവും. ബോക്‌സോഫീസില്‍ നിറഞ്ഞോടുന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷ, സിമ്രാന്‍, വിജയ് സേതുപതി തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. വിശാലിന്റെ ട്വീറ്റ് കാണാം.

    English summary
    Petta screened in government bus in Tamilnadu?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X