തലൈവരെ വീഴ്ത്താന്‍ തലയ്ക്കാവുമോ? രണ്ടാം ദിനത്തിലും ഗംഭീര പോരാട്ടം! ഇതുവരെ നേടിയത്? കാണൂ!
Recommended Video

ആഘോഷങ്ങളേതായാലും പുതിയ റിലീസ് നിര്‍ബന്ധമാണ്. കുടുംബസമേതം തിയേറ്ററുകളിലേക്കെത്തുന്ന ശീലം പ്രേക്ഷകര്‍ വിട്ടിട്ടില്ല. പൊങ്കലിന് മുന്നോടിയായാണ് അജിത്തും രജനീകാന്തും സിനിമകളുമായെത്തിയിട്ടുള്ളത്. ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടാനായാണ് തലയും തലൈവരും വന്നത്. പ്രഖ്യാപനം മുതലേ തന്നെ ഇവരുടെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ എത്തുന്തോറും ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് വിശ്വാസവും പേട്ടയും പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മാസും ക്ലാസും അടിപൊളിയുമെല്ലാം ചേര്‍ന്ന് ആരാധകര്‍ക്ക് വിരുന്നുമായാണ് ഇവരെത്തിയത്.
താരപദവിയും ആരാധകപിന്തുണയുമൊക്കെയായി പ്രീ ബിസിനസ്സിലൂടെ കോടികള്‍ വാരിയാണ് രജനീകാന്ത് തുടക്കം കുറിച്ചത്. ബാഷയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വരവാണ് ഇത്തവണത്തേതെന്നും തലൈവരെ തിരികെക്കിട്ടിയെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. പതിവ് ശൈലിയിലെ തട്ടിക്കൂട്ട് പടമെന്ന് പറഞ്ഞ് വിമര്‍ശിച്ചവരും കുറവല്ല. സിനിമയുടെ ഫസ്റ്റ് ഹാഫ് പൊളിച്ചെന്ന് കണ്ടവരെല്ലാം പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം ആരാധകരെ തൃപ്ടിപ്പെടുത്തിയിരിക്കുകയാണ് തലയെന്നും സിനിമയുടെ സെക്കന്‍ഡ് ഹാഫും നയന്‍സിന്റെ പ്രകടനവും കിടുക്കിയെന്നാണ് തലയുടെ സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന സിനിമകളുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

അജിത്തോ രജനിയോ?
ആദ്യദിന കലക്ഷനില്‍ തലയ്ക്കായിരുന്നു മുന്‍തൂക്കമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. വിവേകത്തിന് ശേഷം ശിവയും അജിത്തും ഒരുമിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചകളാണ് ഇപ്പോഴത്തേത്. തല മാത്രമല്ല നായികയായെത്തിയ നയന്‍സും ഗംഭീര പ്കടനമാണ് നടത്തിയത്. 26. 7 കോടിയായിരുന്നു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്. കേരളത്തിലെ മള്‍ട്ടിപ്ലക്‌സില്‍ താരമായത് പേട്ടയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

രണ്ടാം ദിനത്തില്‍ നേടിയത്
സമീപകാലത്ത് പുറത്തിറങ്ങിയ തലയുടെ സിനിമകള്‍ നിരാശപ്പെടുത്തിയിരുന്നുവെങ്കിലും ആ കുറവുകളെല്ലാം പരിഹരിച്ചാണ് തലയുടെ ഇപ്പോഴത്തെ വരവെന്നാണ് ആരാധകര്‍ പറഞ്ഞത്. കുടുംബ പ്രേക്ഷകരെയാണ് ഇത്തവണ ശിവയും തലയും ലക്ഷ്യമാക്കിയത്. ആദ്യ ദിനത്തില്‍ മാത്രമല്ല രണ്ടാം ദിനത്തിലും തളരാതെ കുതിക്കുകയാണ് വിശ്വാസം. 12-15 കോടി രൂപയാണ് ചിത്രത്തിന് രണ്ടാം ദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടാലേ യഥാര്‍ത്ഥ ചിത്രം വ്യക്തമാവൂ.

വാരാന്ത്യങ്ങളിലാണ് പ്രതീക്ഷ
ജനുവരി 10നായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തത്. റിലീസ് ദിനത്തിന് പിന്നാലെയെത്തുന്ന വാരാന്ത്യങ്ങളിലാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. റിലീസിങ്ങ് സെന്ററുകളുടെ കാര്യത്തില്‍ പിന്നിലാണ് വിശ്വാസം. എന്നാല്‍ സ്വീകാര്യതയില്‍ അത് പ്രതിഫലിച്ചിരുന്നില്ല. വരും ദിനങ്ങളില്‍ ഇതേ കുതിപ്പ് തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. പൊങ്കലിന്‍രെ ഫെസ്റ്റീവ് മൂഡിന് പറ്റിയ സിനിമ തന്നെയാണ് വിശ്വാസമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.

പേട്ടയ്ക്ക് ലഭിച്ചത്
നാളുകള്‍ക്ക് ശേഷം പഴയ മാസ്സുമായി എത്തിയ തലൈവര്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗംഭീര വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. ചെന്നൈയില്‍ നിന്നും 1.12 കോടിയാണ് സിനിമ ആദ്യദിനത്തില്‍ സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ആദ്യ ദിനത്തിലേ അത് സ്വീകാര്യത നിലനിര്‍ത്തിയാണ് ചിത്രം കുതിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ടാം ദിനത്തില്‍ ഒരുകോടി
ചെന്നൈ ബോക്‌സോഫീസില്‍ നിന്നും മാത്രമായി സിനിമ 100 കോടി സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാരാന്ത്യത്തിലേക്കുള്ള അഡ്വാന്‍സ് ബുക്കിങ്ങുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നും മാത്രമല്ല കേരളത്തിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ പ്രകടനം
മികച്ച തുടക്കമാണ് സിനിമയ്ക്ക് ട്രിവാന്‍ഡ്രം പ്ലക്‌സസില്‍ നിന്നും രജനി ചിത്രത്തിന് ലഭിച്ചത്. 89.34 ശതമാനം ഒക്യുപെന്‍സിയോടെ 15.55 ലക്ഷമാണ് ചിത്രം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പേട്ടയ്ക്ക് 6.28 ലക്ഷമാണ് ഓപ്പണിങ് ദിനത്തില്‍ ലഭിച്ചത്.


Click it and Unblock the Notifications