തലയോ തലൈവരോ? ബോക്‌സോഫീസിലെ താരം ആരാണ്! ആദ്യ ദിനത്തില്‍ പേട്ടയ്ക്കും വിശ്വാസത്തിനും ലഭിച്ചത്?

Recommended Video

ബോക്‌സോഫീസിലെ താരം ആരാണ്? | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന രണ്ട് സിനിമകളാണ് വ്യാഴാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. തലൈവരുടെ പേട്ടയും തലയുടെ വിശ്വാസവും ഒരുമിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ ഇരുചിത്രങ്ങളും വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമകളെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായാണ് ശിവയും കാര്‍ത്തിക് സുബ്ബരാജുമെത്തിയത്. പാലഭിഷേകവും ആര്‍പ്പുവിളികളുമൊക്കെയായി ഗംഭീര സ്വീകരണമാണ് ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഇരുസിനിമകളുടെയും വ്യാജ പതിപ്പും എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം പഴയ തലൈവരെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തലയ്‌ക്കൊപ്പം നയന്‍സും കൂടി എത്തിയതിന്റെ ത്രില്ലിലാണ് അജിത്ത് ആരാധകര്‍. പേട്ടയുടെയും വിശ്വാസത്തിന്റെയും കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിശ്വാസത്തിന് ലഭിച്ചത്

വിശ്വാസത്തിന് ലഭിച്ചത്

മികച്ച തുടക്കം തന്നെയാണ് അജിത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കലക്ഷനെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ആദ്യ ദിനത്തില്‍ സിനിമയ്ക്ക് 17 കോടിയോളം ലഭിച്ചുവെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. തലൈവര# ചിത്രത്തിനൊപ്പമാണ് എത്തിയതെങ്കിലും അതൊന്നും തലയെ ബാധിച്ചില്ലെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍.

തലയോ തലൈവരോ?

തലയോ തലൈവരോ?

തമിഴകത്തിന് ഒരുപോലെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് തലയും തലൈവരും. ഇരുവരും ഒരേ ദിനം തന്നെ സിനിമകളുമായെത്തുമ്പോള്‍ ഏത് സിനിമ ആദ്യം കാണുമെന്ന ആശയക്കുഴപ്പം പലരെയും അലട്ടിയിരുന്നുവെങ്കിലും ആദ്യ ദിനത്തില്‍ തന്നെ ഇരുചിത്രങ്ങളും കാണാനായിരുന്നു പലരും തീരുമാനിച്ചത്. തമിഴകത്ത് മാത്രമല്ല കേരളത്തിലെ ആരാധകരുടെ തീരുമാനവും ഇങ്ങനെയായിരുന്നു. മിക്കയിടങ്ങളിലും അജിത്ത് സിനിമയ്ക്കായിരുന്നു മുന്‍തൂക്കം ലഭിച്ചിരുന്നതെന്നാണ് ഒരുവിഭാഗത്തിന്‍രെ വാദം.

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബ പ്രേക്ഷകരാണ് തലയേയും നയന്‍സിനെയും ഏറ്റെടുത്തത്. പൊങ്കലിന് ഇരട്ടിമധുരവുമായാണ് ഇത്തവണ തലയുടെ വരവെന്നാണ് ആരാധകരും സാക്ഷ്യപ്പെടുത്തിയത്. നയന്‍സും അജിത്തും തമ്മിലുള്ള മികച്ച കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യങ്ങളിലെ മുന്നേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തലൈവരെ തിരിച്ചുകിട്ടി

തലൈവരെ തിരിച്ചുകിട്ടി

നാളുകള്‍ക്ക് ശേഷം വീണ്ടും തലൈവരുടെ മാസ്സ് സിനിമ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ കോടികളാണ് ചിത്രം സ്വന്തമാക്കിയത്. വിശ്വാസത്തിനേക്കാള്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചതും പേട്ടയ്ക്കായിരുന്നു. 2.0 ന്റെ ഗംഭീര വിജയത്തിന് ശേഷമുള്ള അടുത്ത രജനി ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് പേട്ടയെത്തിയത്. മിക്ക സെന്ററുകളിലും അതിരാവിലെ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

ആദ്യ ദിനത്തില്‍ നേടിയത്

ആദ്യ ദിനത്തില്‍ നേടിയത്

ചെന്നൈയില്‍ നിന്നും 1.5-2 കോടിയാണ് സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 13-15 കോടി ലകലക്ഷനാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനിഷ്ട സംഭവങ്ങള്‍

അനിഷ്ട സംഭവങ്ങള്‍

ബോക്‌സോഫീസിലെ താരപോരാട്ടങ്ങള്‍ എന്നും ആരാധകരെ കോരിത്തരിപ്പിക്കാറുണ്ട്. റിലീസ് ദിനത്തില്‍ ചില അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. അജിത്ത്-രജനീകാന്ത് ആരാധകര്‍ ഏറ്റുമുട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിനിമയ്ക്ക് പോവാന്‍ കാശ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് മകനെ അച്ഛനെ ആക്രമിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X