»   » തൃഷയും ഹന്‍സികയും പെട്ടു, ഗ്ലാമര്‍ താരങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്താല്‍

തൃഷയും ഹന്‍സികയും പെട്ടു, ഗ്ലാമര്‍ താരങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്താല്‍

By: Sanviya
Subscribe to Filmibeat Malayalam

കോളിവുഡ് ഗ്ലാമര്‍ താരങ്ങളായ തൃഷയുടെയും ഹന്‍സികയുടെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. വേണ്ടപ്പെട്ട കോണ്ടാക്ട് നമ്പറുകളും വിവരങ്ങളുമാണ് നഷ്ടമായതെന്ന് ഇവര്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് പറയുന്നത്.

തൃഷയാണ് ഫോണ്‍ ഹാക്ക് ചെയ്ത വിവരം ആദ്യം ട്വിറ്ററിലൂടെ പറഞ്ഞത്. ഒരു തൊഴിലുമില്ലാത്ത ആരോ തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്നും സുഹൃത്തുക്കള്‍ നമ്പര്‍ അയച്ച് തന്ന് സഹായിക്കണമെന്നും പറഞ്ഞായിരുന്നു നടിയുടെ ട്വീറ്റ്. അതിന് പിന്നാലെയാണ് ഹന്‍സികയുടെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്താകുന്നത്.

പരാതി നല്‍കും

സംഭവത്തില്‍ രണ്ട് പേരും സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കുമെന്നും ട്വിറ്ററിലൂടെ പറയുന്നുണ്ട്.

ഹന്‍സിക പറഞ്ഞത്

തൃഷ ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഹന്‍സിക തന്റെ ഫോണ്‍ ഹാക്ക് ചെയ്ത വിവരം പുറത്ത് വിട്ടത്. തൃഷയുടെ മെസേജ് റീട്വീറ്റ് ചെയ്താണ് ഹന്‍സിക ഫോണ്‍ ഹാക്ക് ചെയ്ത കാര്യം പുറത്ത് പറഞ്ഞത്.

തൃഷയുടെ ട്വീറ്റ്

തൃഷ ട്വിറ്ററിലൂടെ പറഞ്ഞത്.

ഹന്‍സികയുടെ ട്വീറ്റ്

ഹന്‍സികയുടെ ട്വീറ്റ്.

English summary
Phones of South Indian actors Trisha and Hansika hacked.
Please Wait while comments are loading...

Malayalam Photos

Go to : More Photos