പുലർച്ചെവരെ വാതിലിൽ തട്ടി വിളിച്ചു!! ഒപ്പം താമസിക്കണം... നടൻ ത്യാഗരാജനെതിരെ സിനിമ ഫോട്ടോഗ്രാഫര്‍

തമിഴ് ചിത്രം പൊന്നർ ശങ്കന്റെ സെറ്റിൽവെച്ചായിരുന്നു ത്യാഗരാജൻ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പ്രതിക പറഞ്ഞു

By Suchithra Mohan

മീടൂ മൂവ്മെന്റിലൂടെ പല ഞെട്ടിപ്പിക്കുന്ന കഥകളുമാണ് പുറം ലോകത്തെത്തുന്നത്. ഹോളിവുഡിൽ തുടങ്ങിയെങ്കിലും ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമ ലോകത്തും ക്യാംപെയ്ൻ സജ്ജീവമാകുകയാണ്. പ്രേക്ഷകരുട പല പ്രിയപ്പെട്ട താരങ്ങൾക്ക് നേരേയും മീ ടൂ വിരൽ ചൂണ്ടിയിട്ടുണ്ട്. മീടൂ മൂവ്മെന്റ് ഏറ്റവും കൂടുതൽ ചലനം സൃഷ്ടിച്ചിരിക്കുന്ന ബോളിവുഡിനെയാണ്. നിരവധി കേട്ടാൽ അറയ്ക്കുന്നതും ഞട്ടിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ക്യാംപെയ്നിലൂടെ പുറത്തു വരുന്നത്. എന്നാൽ തെന്നിന്ത്യൻ സിനിമ ലോകവും ഒട്ടും പിന്നിലല്ല.

ബോളിവുഡിനെ പോലെ തമിഴ് സിനിമ ലോകവും മീടുവിൽ ഉലഞ്ഞിട്ടുണ്ട്. ഇപ്പോഴിത തമിഴ് സിനിമ ലോകത്ത് നിന്ന് മറ്റൊരു മീടു വെളിപ്പെടുത്തൽ കൂടി. പ്രമുഖ നടനും സംവിധായകനുമായ ത്യാഗരാജനെതിരെയാണ് ആരോപണം. സിനിമയിലെ ഫോട്ടോഗ്രാഫർ യുവതിയാണ് ത്യാഗരാജനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

മകന്റെ ചിത്രത്തിന്റെ സെറ്റ്

മകന്റെ ചിത്രത്തിന്റെ സെറ്റ്

വനിത ഫോട്ടോഗ്രാഫർ പ്രതിക മേനോനാണ് ത്യാഗരാജനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ് ചിത്രം പൊന്നർ ശങ്കന്റെ സെറ്റിൽവെച്ചായിരുന്നു ത്യാഗരാജൻതന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പ്രതിക പറഞ്ഞു. കോയമ്പത്തൂർവെച്ചായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇദ്ദേഹത്തിന്റെ മകൻ പ്രശാന്തായിരുന്നു ഈ സിനിമയിലെ നായികൻ.

 പുലർച്ചെവരെ വാതിൽ മുട്ടി

പുലർച്ചെവരെ വാതിൽ മുട്ടി

ഒരു ദിവസം താൻ താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാതിലിൽ വന്ന് മുട്ടി വിളിയ്ക്കുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം. പുലർച്ചെ നാലുമണി വരെ ഇത് തുടർന്നിരുന്നു. താനാകെ പരിഭ്രമിച്ചിരുന്നു. തന്റെ ശരീരത്തിനോടും ജീവതത്തിനോടും ഏറ്റവും വെറുപ്പും അറപ്പും തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് പ്രതീക പറഞ്ഞു. പോടി മാറാൻ താൻ നേരം പുലരുവോളം സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.

സെറ്റിൽ നിന്ന്  പറഞ്ഞു വിട്ടു

സെറ്റിൽ നിന്ന് പറഞ്ഞു വിട്ടു

അടുത്ത ദിവസം റൂമിൽ വന്ന് വാതിൽ തട്ടിയതിനെ കുറിച്ച് ഞാൻ ചോദിച്ചിരുന്നു. ജലദോഷത്തിന്റെ മരുന്നും ബ്രാണ്ടിയും നൽകാൻ വേണ്ടിയാണ് വന്നതെന്നായിരുന്നു അയാളുടെ മറുപടി. സംവിധായകനോടൊപ്പം ഒരുമിച്ച് ഉറങ്ങാൻ തയ്യാറാവാത്തതു കൊണ്ട് പ്രതിഫലം പോലും നൽകാതെ തന്നെ സെറ്റിൽ നിന്ന് ഇറക്കി വിട്ടെന്ന് പ്രതിക പറയുന്നു. ജോലി ചെയ്തതിന്റെ പ്രതിഫലം ആവശ്യപ്പെട്ട് പല തവണ ഫോൺ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം അതിന് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

സിനിമയിൽ എത്തിയ 2010 ൽ

സിനിമയിൽ എത്തിയ 2010 ൽ

കോളേജ് പഠനം പൂർത്തിയാക്കിയായ ശേഷം ഫോട്ടോഗ്രാഫി മോഹവുമായി നടക്കുമ്പോഴാണ് 2010 ൽ സുഹൃത്തു വഴി ത്യാഗരാജ്ൻ ചിത്രത്തിലെത്തുന്നത്. സിനിമ ചിത്രീകരണത്തിനിട അദ്ദേഹം എപ്പോഴും എന്നെ ഒപ്പംതന്നെ നിർത്തിയിരുന്നു. ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും മറ്റും അദ്ദേഹത്തോടൊപ്പം തന്നെ ഇരിക്കാൻ തന്നെ വല്ലാതെ നിർബന്ധിച്ചിരുന്നു. യുവതിയുടെ ആരോപണത്തിനെ കുറിച്ച് ഇതുവരെ പ്രതികരിക്കാൻ ത്യാഗരാജൻ ‌തയ്യാറായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X