»   » അറുപതാം ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ്യുടെ 42 ആം പിറന്നാള്‍; കാണൂ

അറുപതാം ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ്യുടെ 42 ആം പിറന്നാള്‍; കാണൂ

Written By:
Subscribe to Filmibeat Malayalam

ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇളയദളപതി വിജയ് യുടെ 42 ആം പിറന്നാള്‍ ആഘോഷം നടന്നു. വളരെ ലളിതമായ ആഘോഷം.

സംവിധായകന്‍ ഭരതന്‍, നായിക കീര്‍ത്തി സുരേഷ്, നടന്‍ സതീഷ്, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

 vijay-bday

കുടുംബത്തിനൊപ്പം യു എസി ല്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വിജയ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് അവധി എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും നടന് ആശംസകളുടെ പ്രവാഹമാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചുകൊണ്ടാണ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് വിജയ്ക്ക് പിറന്നാള്‍ ആശംസിച്ചത്.

ധനുഷ്, ആര്യ, വിശാല്‍, അനിരുദ്ധ്, ജയം രവി, ജയ്, മഡോണ സെബാസ്റ്റിന്‍ തുടങ്ങിയവരൊക്കെ ആശംസകളുമായി ട്വിറ്ററിലെത്തി. ആരാധകരുടെ ആശംസ മറ്റൊരു വശത്ത് കുമിഞ്ഞുകൂടുന്നു.

-
-
-
-
-
English summary
PHOTOS: Ilayathalapathy Celebrates Birthday With Team 'Vijay 60', Celebs Pour In Wishes!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam