ബച്ചന്റെ പിങ്ക് പോലെയല്ല തലയുടെ എകെ 59!! ആക്ഷൻ ചിത്രം.. റിമേക്കിന് കുറിച്ച് ബോണി കപൂർ..
എകെ 59 ഒരു പക്കാ ആക്ഷൻ എന്റർടെയ്മെന്റ് ചിത്രമായിരിക്കും.
അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു പിങ്ക്. മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ തമിഴ് പതിപ്പ് എത്തുകയാണ്. അജിത്തിനെ നായകനാക്കി ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് എകെ 59 എന്നാണ് പേര്നൽകിയിരിക്കുന്നത്. എന്നാൽ പിങ്കിനെ പോലെയല്ല ,ചിത്രം ആക്ഷൻ എന്റർടെയനർ ഗണത്തിൽപ്പെട്ടതായിരിക്കുമെന്ന് ബോണി കപൂർ പറഞ്ഞു.അജിത്തിന്റെ 60ാം മത്തെ ചിത്രമാണ് എകെ 59 എന്നൊരു പ്രത്യേകത കൂടിയുണ്ട്.

എകെ 59 ഒരു പക്കാ ആക്ഷൻ എന്റർടെയ്മെന്റ് ചിത്രമായിരിക്കും. അജിത്തിനോടൊപ്പം ചിത്രത്തിൽ നടി വിദ്യാ ബാലനും എത്തുന്നുണ്ട്. അജിത്തിന്റെനായികയായിട്ടാണ് വിദ്യ ചിത്രത്തിലെത്തുന്നത്. ഏറെ പ്രത്യേകതയുളള കഥാപാത്രമാണ് ഇതെന്നും ബോണി കപൂർ പറഞ്ഞു. വിദ്യാ ബലന്റെ ആദ്യ ബോളിവുഡ്ചിത്രമായിരിക്കും എകെ 59.
ബോണി കപൂറിന്റെ ഭാര്യയും അന്തരിച്ച നടിയുമായ ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അജിത്തിനെ വെച്ച് ഒരു സിനിമ നിർമ്മിക്കണമെന്ന്.പ്രിയതമയുടെ ആഗ്രഹ സാഫല്യത്തിനായി തയ്യാറെടുക്കുകയാണ് ബോണി കപൂർ. എകെ 59 കൂടാതെ അജിത്തിനെ വെച്ച് മറ്റൊരു ചിത്രം കൂടി ചെയ്യാനുളള പദ്ധതിയുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ജൂലൈയിൽ ആരംഭിക്കും. 2020 ഓടെ ചിത്രം റിലീസിന് എത്തും.


Click it and Unblock the Notifications











