»   » ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നതിന് തുല്ല്യമായ കുറ്റം പോലെ തന്നെയാണ് പൈറസിയും വിജയ് പറയുന്നു

ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നതിന് തുല്ല്യമായ കുറ്റം പോലെ തന്നെയാണ് പൈറസിയും വിജയ് പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പൈറസി എന്നത് ഭീതി ജനകമായ വിഷയമാണെന്നും, ഒരു പിഞ്ച്കുഞ്ഞിനെ ജനിക്കുമ്പോള്‍ തന്നെ കൊല്ലുന്ന കുറ്റം പോലെയാണ് പൈറസിയെ കാണേണ്ടതെന്നും തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് പറയുന്നു. പുതിയ ചിത്രങ്ങളുടെ വ്യാജന്‍ ഇറങ്ങുന്നതില്‍ ഇത് ആദ്യമായാണ് വിജയ് പ്രതികരിക്കുന്നത്.

പുലി സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഒരിക്കലും തന്റെ സിനിമയെ മാത്രം മുന്‍നിര്‍ത്തിയില്ല ഈ കാര്യം പറയുന്നതെന്നും, എല്ലാ നടന്മാരുടെയും ശബ്ദമാണ് താന്‍ ഉയര്‍ത്തുന്നതെന്നും വിജയ് പറഞ്ഞു.

vijay

വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും റീലീസിന് മുമ്പേ ലീക്കായി പുറത്ത് വന്നിരുന്നു. ഇതിനെതിരേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകെയും ചെയ്തിരുന്നു.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലിയില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരം ശ്രീദേവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
The actor said that piracy is equal to killing a normal delivery baby through forced cesarean.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam