വിജയ് ചിത്രം തുപ്പാക്കിയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു, തുറന്ന് പറഞ്ഞ് അക്ഷര

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു ഇളയ ദളപതി വിജയ് - മുരുകദോസ് ചിത്രമായ തുപ്പാക്കി. 2012 ൽ പുറത്തിറങ്ങിയ വിജയ് യുടെ ആക്ഷൻ ചിത്രമായിരുന്നു തുപ്പാക്കി. ചിത്രത്തിൽ കാജൾ അഗർവാളായിരുന്നു നായിക. ചിത്രത്തിൽ മിലിട്ടറി ഉദ്യോഗസ്ഥനായിട്ടായിരുന്നു ദളപതി എത്തിയത്. താരം അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥപാത്രമായിരുന്നു തുപ്പാക്കിയിലെ ജഗദീഷ്. പ്രേക്ഷകർ ഇന്നും ഓർമിച്ച് വയ്ക്കുന്ന വിജയ്- മുകുകദോസ് ചിത്രമാണ് തുപ്പാക്കി.

വിജയ്, കാജൽ എന്നിവരെ കൂടാതെ ബോളിവുഡ് താരം വിദ്യുത് ജംവാൽ, ജയറാം എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടി അക്ഷര ഗൗഡ. ഒരു ഓൺ ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്ഷര ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം തന്റെ തെറ്റായ തീരുമാനമാണെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്.

  വിജയ് - അജിത് ചിത്രം

തുപ്പാക്കിയിൽ മാത്രമല്ല അജിത് ചിത്രം ആരംഭത്തിലും അക്ഷര എത്തിയിരുന്നു. വിജയ് അജിത് ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ സന്തോഷ് ശിവൻ തന്നെ ഒരുപാട് സഹായിച്ചെന്ന് താരം വ്യക്തമാക്കി . അതുപോലെ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിജയ് - മുരുകദോസ് ചിത്രമായ തുപ്പാക്കിയെ കുറിച്ചും ചിത്രത്തിലെ അനുഭവത്തെ കുറിച്ചും നടി വ്യക്തമാക്കിയത്. ഇതിന്റെ കാരണവും നടി വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിലേയ്ക്ക്  എത്തിച്ചത്

ഇളയ ദളപതി വിജയ്, മുരുകദോസ്, സന്തോഷ് ശിവൻ എന്നിവർ മാത്രമാണ് ചിത്രത്തിലെ നല്ല കാര്യമായി തോന്നിയതും അത് തന്നെയാണ് സിനിമയിലേയ്ക്ക് അടുപ്പിച്ചതും. അല്ലാതെ താൻ ആ ചിത്രത്തിൽ ഞാൻ എന്ത് റോളാണ് ചെയ്തത്? ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് ഓർത്ത് ഖേദിക്കുകയാണെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ആരുടെ കൂടെ അഭിനയിക്കുന്നു എന്നുള്ളതിൽ അല്ല. പകരം ആ കഥാപാത്രത്തെയാണ് താനിക്ക് ഇഷ്ടടപ്പെടാതിരുന്നതെന്നും നടി വ്യക്തമാക്കി.

Recommended Video

Vijay Donates 1.30 Crore To Coronavirus Relief Funds | FilmiBeat Malayalam
 ഇന്നും  പോയി  അഭിനയിക്കും

ചിത്രത്തിനായി തന്നെ സമീപിച്ചപ്പോൾ കാജൽ അഗർവാളിന്റെ സുഹൃത്ത് എന്നാണ് പറഞ്ഞിരുന്നത്. വ്യത്യസ്തമായ രീതിയിലായിരുന്നു കഥ എന്നോട് പറഞ്ഞതും. അന്ന് ഞാൻ പുതിയ ആളായിരുന്നു . എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ലായിരുന്നു. ഇതൊന്നും ആരേയും കുറ്റപ്പെടുത്തി പറയുന്നതല്ല. ഇന്നും ഇവരിൽ എന്നെ ആര് വിളിച്ചാലും താൻ പോയി അഭിനയിക്കുമെന്നും അക്ഷര വെളിപ്പടുത്തി.

 വിജയ്  മുരുകദോസ്  ചിത്രം

2012 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2012 നവംബർ 13-ന് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. വിജയ്യുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹം തേടി എത്തിയിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. കൂടാതെ വിജയ് -മുരുകദോസ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

More from Filmibeat

Read more about: vijay thuppakki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X