കമലിന്റെ മകളെന്ന് വിളിക്കരുത് പ്ലീസ്, അമ്മയോടുള്ള അടുപ്പം അപ്പയോടില്ല
ഉലകനായകന്‍ കമല്‍ ഹസന്റെ കുടുംബം ഇപ്പോള്‍ സമ്പൂര്‍ണ സിനിമാ കുടുംബമായി മാറിക്കഴിഞ്ഞു. ആദ്യ ഭാര്യ സരിക സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും അവര്‍ മുന്‍കാല നടി തന്നെയാണ്. ഇപ്പോള്‍ ലിവിങ് ടുഗെതര്‍ റിലേഷനിലുള്ള ഗൗതമിയും സിനിമാ നടി തന്നെ. മക്കള്‍ ശ്രുതി ഹസനും അക്ഷര ഹസ്സനും സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.
അപ്പയും അമ്മയും തങ്ങള്‍ ചെറുപ്പത്തിലേ വേര്‍പിരിഞ്ഞതുകൊണ്ടാവാം ജീവിതത്തില്‍ എല്ലാം ഒറ്റയ്ക്ക് നേടാനും നിലനിര്‍ത്താനും ശ്രുതി ഹസന്നും അക്ഷര ഹസനും അനുഭവം ധൈര്യം നല്‍കുന്നത്. ശ്രുതി നേരത്തെ തന്നെ തമിഴിലും തെലുങ്കിലും ബോളിവുഡില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. അമിതാഭ് ബച്ചനും ധനുഷും മുഖ്യവേഷത്തിലെത്തിയ ഷമിതാഭ് എന്ന ചിത്രത്തിലൂടെ അക്ഷരയും അരങ്ങേറി. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് അക്ഷരയ്ക്കും.

സിനിമയില്‍ തന്റേതായ ഇടം കണ്ടത്തിയിട്ടും ഇപ്പോഴും അക്ഷരയെ കമലിന്റെ മകള്‍ എന്ന് തന്നെയാണ് വിളിയ്ക്കുന്നത്. ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ആയതില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും കമലിന്റെ മകള്‍ എന്ന വിളിപ്പേര് തനിയ്ക്ക് ഒട്ടും ഇഷ്ടമല്ലെന്ന് അക്ഷര ഹസ്സന്‍ പറയുന്നു. സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് തനിയ്ക്കിഷ്ടമെന്നും അച്ഛന്റെ ലേബലില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്നും അക്ഷര പറഞ്ഞു.
തന്റെ ബ്രാന്റില്‍ നിന്നും മക്കള്‍ പുറത്തു വരണം എന്ന് തന്നെയാണത്രെ കമലിന്റെയും ആഗ്രഹം. എന്റെ വഴി വേറിട്ടതാണ്. മറ്റൊരാളിന്റെ നടപ്പാതയിലൂടെ സഞ്ചരിയ്ക്കാന്‍ എനിക്ക് താത്പര്യമില്ല. ഏത് കാര്യം ചെയ്യുമ്പോഴും അതില്‍ അക്ഷര ടെച്ച് ഉണ്ടാവണം എന്നാണ് അഗ്രഹം. എന്റെ ജീവിതത്തില്‍ ഒരു റോള്‍ മോഡലുമില്ല. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ഒരു പരിധിയും എനിക്കില്ല.
അമ്മയോടുള്ള അടുപ്പം തനിയ്ക്ക് അപ്പയോടില്ലെന്നും അക്ഷര വ്യക്തമാക്കി. എങ്കിലും തങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. വര്‍ത്താമനത്തില്‍ സിനിമ കടന്നു വരുന്നത് അപൂര്‍വ്വമായിരിക്കും. രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെയുള്ള കാര്യങ്ങളുടെ എന്‍സൈക്ലോപീഡിയയാണ് അപ്പയെന്നും അക്ഷര പറഞ്ഞു


Click it and Unblock the Notifications











