'ഇത്ര ആഢംബരം വേണോ?'; കോടികളുടെ അൾട്രാ ലക്ഷ്വറി കാർ വാങ്ങാൻ വിജയിയെ പ്രേരിപ്പിച്ച കാരണം രാഷ്ട്രീയ പ്രവേശനം?

കുറച്ച് ദിവസം മുമ്പാണ് പത്ത് ലക്ഷത്തിന് അടുത്ത് പ്രവർത്തകരെ സാക്ഷിയാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിൽ നടന്നത്. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്‌യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണ് വരവേറ്റത്. അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനവും പ്രഖ്യാപനങ്ങളും കണ്ടശേഷം തമിഴകത്ത് വിജയ് ചലനം സൃഷ്ടിക്കുമോയെന്ന് അറിയാനാണ് നടനെ സ്നേഹിക്കുന്നവർ അടക്കം എല്ലാവരും കാത്തിരിക്കുന്നത്.

തമിഴ്‌ രാഷ്ട്രീയത്തിൽ വിജയ് പ്രശോഭിക്കുമോ ഇല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും മനുഷ്യരെ സ്നേഹം കൊണ്ടും എളിമ കൊണ്ടും അദ്ദേഹം കീഴടക്കുമെന്ന ഉറപ്പാണ് ആരാധകർക്കുള്ളത്.

Actor Vijay Ultra-Luxury Car

ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിച്ച് പൂർണ്ണമായും രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് നടന്റെ തീരുമാനം. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കോടികൾ ആസ്തിയുള്ള താരമൂല്യമുള്ള നടനാണ് വിജയ്. ഇപ്പോഴിതാ വിജയ് തന്റെ​ ​ഗ്യാരേജിലേക്ക് വാങ്ങിയ ഏറ്റവും പുതിയ ആഢംബര കാറിന്റെ വിലയും സവിശേഷതകളുമാണ് ചർച്ചയാകുന്നത്. ലെക്സസ് എൽഎം 350എച്ച് എന്ന വാഹനമാണ് കോടികൾ മുടക്കി സഞ്ചരിക്കാനായി വിജയ് വാങ്ങിയത്.

ഈ കാർ ആഢബര സൗകര്യങ്ങളുടെ പരകോടിയാണ്. 48 ഇഞ്ച് ടിവി, 23 സ്പീക്കർ ഓഡിയോ സിസ്റ്റം, മസാജ് സീറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. താരത്തിൻ്റെ രാഷ്ട്രീയ പ്രവേശനമാണ് ഈ കാർ വാങ്ങാൻ കാരണമെന്നാണ് സൂചന. നടൻ അജിത്തിന് കാർ റേസിങ്ങിലാണ് താൽപര്യമെങ്കിൽ വിജയ്ക്ക് പുതിയ കാറുകൾ വാങ്ങാനാണ് താൽപര്യം.

20ൽ അധികം കാറുകൾ സ്വന്തമായുള്ള താരത്തിന് പുറത്തിറക്കുന്ന പുതിയ കാറുകൾ വാങ്ങാനും താൽപ്പര്യമുള്ളയാളാണ്. ഇതിൽ രണ്ട് കോടിയിലധികം വിലമതിക്കുന്ന കാറുകളും ഉൾപ്പെടുന്നു. 2012ൽ വിജയ് ലണ്ടനിൽ നിന്ന് റോൾസ് റോയ്‌സ് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ആ വാഹനത്തിന് കൃത്യമായ നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസും കൂട്ടവുമായി.

ഇതോടെ ആ വാഹനം താരം വിറ്റു. ശേഷമാണ് ലെക്സസ് എൽഎം 350എച്ച് വാങ്ങിയത്. ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള എംപിവിയാണിത്. സോണിക് ടൈറ്റാനിയമാണ് വാഹനത്തിന്റെ നിറം. സോളിസ് വൈറ്റാണ് അകകാഴ്ചകൾക്ക് പൊലിമ നൽകുന്നത്.

വിഐപി, അൾട്ര ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം വിപണിയിൽ ലഭ്യമാണ്. വിഐപി വേരിയന്റിന് എക്സ് ഷോറൂം വില വരുന്നത് 2.1 കോടി രൂപയാണ്. അൾട്രാ ലക്ഷ്വറിയ്ക്ക് 2.62 കോടി രൂപയും.

Actor Vijay Ultra-Luxury Car

2024 മാർച്ചിലാണ് കമ്പനി ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2023ൽ ബുക്കിങ് ആരംഭിച്ചിരുന്നു. ബുക്കിങ് കഴിഞ്ഞ് വൈകാതെ തന്നെ വിജയ് വാഹനത്തിന്റെ ഡെലിവറി എടുത്തതായി പറയപ്പെടുന്നു. ആഡംബര കാർ ഉൽപ്പാദനത്തിൽ ആധിപത്യം പുലർത്തുന്ന ഔഡി, ബിഎംഡബ്ല്യു, റോൾസ് റോയൽസ് എന്നിവയിൽ നിന്ന് വളരെ വ്യത്യസ്തമല്ല ലെക്സസിൻ്റെ പുതിയ കാർ.

രണ്ട് വേരിയൻ്റുകളിൽ പുറത്തിറക്കിയ ലെക്സസ് എൽഎം 350എച്ചിന്റെ ഫോർ സീറ്റർ വേരിയൻ്റാണ് വിജയ് വാങ്ങിയത്. ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, വിൻഡോ ഫ്രെയിം എന്നിവയുൾപ്പെടെയുള്ള ഷാർപ്പ് സ്‌റ്റൈലിംഗ് ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം ആകർഷകമായ രൂപകൽപ്പനയിലാണ് ഈ വാഹനം ചെയ്തിരിക്കുന്നത്. ഇൻ്റീരിയർ രണ്ട് അപ്‌ഹോൾസ്റ്ററി ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫീച്ചർ ഫ്രണ്ടിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും പിന്നിൽ 48 ഇഞ്ച് ഡിസ്‌പ്ലേ, 23 സ്പീക്കർ ഓഡിയോ സിസ്റ്റം, ഫോൾഡ് ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയും ലഭിക്കുന്നു. 190 ബിഎച്ച്പി കരുത്തും 240 എൻഎം ടോർക്കും നൽകുന്ന 2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് എൽഎം 350 എച്ചിന് കരുത്തേകുന്നത്.

ഈ കാറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സീറ്റാണ്. ഈ സീറ്റിൽ കിടന്ന് യാത്ര ചെയ്യാം. ക്ഷീണമുണ്ടെങ്കിൽ സീറ്റ് അഡ്ജസ്റ്റ് ചെയ്താൽ മതി. ആവശ്യമെങ്കിൽ സീറ്റിലിരുന്ന് മസാജ് ചെയ്യാൻ അനുവദിക്കുന്ന വൈബ്രേറ്ററുമുണ്ട്. നടന്റെ പുതിയ വാഹ​നത്തിന്റെ വിലയും സവിശേഷതകളും കേട്ടതോടെ ഭാവി മുഖ്യമന്ത്രിക്ക് ഇത്ര ആഢംബരം വേണോ എന്നുള്ള തരത്തിലാണ് പ്രതികരണങ്ങൾ.

Read more about: actor vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X