ഇക്കൊല്ലം തമിഴ് സിനിമയാണ് മിന്നിക്കുന്നത്! 2019 ന്റെ തുടക്കം തന്നെ മാസ് സിനിമകളുടെ ആറാട്ടാണ്!!

Recommended Video

വരുന്നത് കിടിലോൽക്കിടിലം സിനിമകൾ | filmibeat Malayalam

തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം 2019 നല്ല വര്‍ഷമാണ്. പുതിയ വര്‍ഷം തുടങ്ങി പത്ത് ദിവസത്തിനുള്ളില്‍ രണ്ട് വിസ്മയങ്ങളായിരുന്നു ഇന്‍ഡസ്ട്രിയില്‍ നടന്നത്. ഇക്കൊല്ലത്തെ പൊങ്കലിന് മുന്നോടിയായി രണ്ട് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. അജിത്ത് നായകനായെത്തിയ വിശ്വാസം, രജനികാന്തിന്റെ പേട്ട ഇവയായിരുന്നു ഒന്നിച്ച് റിലീസിനെത്തിയത്.

ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തി കൊണ്ടിരിക്കുന്ന രണ്ട് സിനിമകളും അതിവേഗം നൂറ് കോടി എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. റിലീസിനെത്തിയ സിനിമകള്‍ മാത്രമല്ല ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളും പൊങ്കലിനോടനുബന്ധിച്ച് സര്‍പ്രൈസുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. അത് പോസ്റ്ററുകളായും ടീസറുകളുമായെല്ലാമാണ് എത്തിയിരിക്കുന്നത്.

കടാരം കൊണ്ടാന്‍

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കടാരം കൊണ്ടാന്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനാവുന്ന സിനിമയില്‍ നിന്നും പൊങ്കലിന് മുന്നോടിയായി ടീസറായിരുന്നു വന്നത്. കമല്‍ഹാസന്‍ നായകനായ തൂങ്കാവാനം എന്ന സിനിമയുടെ സംവിധായകനായിരുന്ന രാജേഷ് എം സെല്‍വയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കടാരം കൊണ്ടാന്റെ ടീസര്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. കാര്‍ ചെയിസിംഗും ആക്ഷനും തുടങ്ങി ഇത്തവണ പ്രേക്ഷകരെ ത്രില്ലടിക്കാനുള്ളതെല്ലാം വിക്രം സിനിമയിലൂടെ സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കാഞ്ചന 3

നടനും സംവിധായകനുമായ രാഘവ ലോറന്‍സ് കഥ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച മുനിയുടെ നാലാം ഭാഗമായി കാഞ്ചന 3 വരികയാണ്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുക്കിയ മുനി 2007 ലായിരുന്നു റിലീസിനെത്തിയത്. മുനി സൂപ്പര്‍ ഹിറ്റായതോടെ മുനി 2 ആയി കാഞ്ചന എന്ന പേരില്‍ മറ്റൊരു സിനിമ കൂടി പുറത്തിറക്കി. 2011 ല്‍ റിലീസ് ചെയ്ത സിനിമ നിര്‍മ്മിച്ചതും താരം തന്നെയായിരുന്നു. മുനി 2 വില്‍ രാഘവ ലോറന്‍സിനൊപ്പം ശരത് കുമാര്‍, ലക്ഷ്മി റായി, തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. വീണ്ടും മൂന്നാമതൊരു ഭാഗം കൂടി വരികയാണ്. കാഞ്ചന 3 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഇത്തവണത്തെ പൊങ്കലിന് കാഞ്ചന 3 യുടെ മോഷന്‍ പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്.

ദില്‍ക്കു ദുഡ്ഡു 2

രാംബാല സംവിധാനം ചെയ്ത് സന്താനം നായകനായി അഭിനയിച്ച ഹിറ്റ് സിനിമയായിരുന്നു ദില്‍ക്കു ദുഡ്ഡു. കോമഡി ഹൊറര്‍ ചിത്രമായി ഒരുക്കിയ സിനിമ 2015 ലായിരുന്നു റിലീസിനെത്തിയത്. ഈ ചിത്രം ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റാവുകയും വലിയ സാമ്പത്തിക വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസിനെത്തുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാന്‍ പാകത്തിനായിരുന്നു ടീസര്‍ ഒരുക്കിയിരുന്നത്.

 ഇന്ത്യന്‍ 2 പോസ്റ്റര്‍

ഇന്ത്യന്‍ 2 പോസ്റ്റര്‍

ഉലകനായകന്‍ കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ഇന്ത്യന്‍ 2 വില്‍ നിന്നും പോസ്റ്ററാണ് പുറത്ത് വന്നിരുന്നത്. സേനാപതി കോര്‍ത്ത വിരലുകള്‍ ചൂണ്ടി നില്‍ക്കുന്ന കമല്‍ഹാസന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കമല്‍ഹാസന്‍ നായകനാവുമ്പോള്‍ കാജല്‍ ആഗര്‍വാളാണ് നായിക. നെടുമുടി വേണു, ദുല്‍ഖര്‍ സല്‍മാന്‍, ചിമ്പു തുടങ്ങി താരങ്ങളും സിനിമയിലൂണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദറാഇണ് സംഗീത സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഇന്ത്യന്‍ 2 വിന്റെ നിര്‍മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X