20 ല്‍ ഏറെ തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയും വില്ലന്‍!!
തമിഴ് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ് പൊന്നമ്പലം. രജനികാന്ത്, കമല്‍ ഹസന്‍, വിജയ്, അജിത്ത്, സൂര്യ, വിജയകാന്ത്, ശരത്ത്, വിക്രം തുടങ്ങി തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെയെല്ലാം വില്ലന്‍ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ നടന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു വെളിപ്പെടുത്തല്‍ തമിഴ് സിനിമാ ലോകത്ത് ഞെട്ടലുളവാക്കിയിരിയ്ക്കുകയാണ്. ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിയ്ക്കുകയാണിപ്പോള്‍ പൊന്നമ്പലം.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രയില്‍ ചികിത്സയിലായിരുന്നു പൊന്നമ്പലം. നടന്റെ ആശുപത്രിവാസവും സാമ്പത്തിക നിലയും മനസ്സിലാക്കിയ പല സഹതാരങ്ങളും നടനെ സാമ്പത്തികമായി സഹായിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊന്നമ്പലം വീട്ടില്‍ തിരിച്ചെത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയ ശേഷം നല്‍കിയ യരു അഭിമുഖത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് നടന്‍ വെളിപ്പെടുത്തിയത്.

മൂന്നാം മുറ, ഓര്‍ക്കാപ്പുറത്ത്, കമ്പോളം, ദ വാറന്റ്, പ്രജാപതി, ആട് 2 എന്നീ സിനിമകളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച പൊന്നമ്പലം തമിഴിന് പുറമെ കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് ഭാഷകളിലായി നൂറിലധികം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് സിനിമയില്‍ നിന്ന് പണം സമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്ന് നടന്‍ പറയുന്നു. മക്കള്‍ക്ക് വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ല. തുടര്‍ന്നുള്ള ചികിത്സയ്ക്ക് പോയിട്ട് താമസിക്കാന്‍ സ്വന്തമായി ഒരു വീട് പോലുമില്ല.
ആശുപത്രിയില്‍ ചികിത്സയ്ക്ക് സഹായിച്ച നടന്മാരില്‍ ഒരാളായ ശരത് കുമാറിനോട് തന്റെ അവസ്ഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും പൊന്നമ്പലം പറയുന്നു. കൂടാതെ രജനികാന്ത്, അജിത്ത്, വിജയ്, രാഘവ ലോറന്‍സ്, വിക്രം തുടങ്ങിയവരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേ സമയം സിനിമ സംഘട്ടന യൂണിയനില്‍ നിന്ന് ആരും തന്നെ തിരിഞ്ഞു നോക്കാത്തതില്‍ സങ്കടമുണ്ടെന്നും, യൂണിയനില്‍ തന്റെ റിട്ടയര്‍മെന്റ് ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊന്നമ്പലം പറയുന്നു.


Click it and Unblock the Notifications











