നാല് കോടിയില്‍ അഭിനയിച്ചിട്ടുണ്ട്, 40 കോടിയില്‍ അത്ഭുതപ്പെട്ട് പൊന്നമ്മ ബാബു
ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ചിത്രത്തിന്റെ നിര്‍മാണ ചെലവായിരുന്നുവെന്ന് പൊന്നമ്മ ബാബു പറയുന്നു. 40 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്.
പ്രഭു സോളമന്‍ സംവിധാനം ചെയ്ത് ധനുഷും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് തൊഡാരി. സെപ്തംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തി. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് പൊന്നമ്മ ബാബുവും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പൊന്നമ്മ ബാബുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്.
സിനിമ പുറത്തിറങ്ങിയതിന് ശേഷം ഒട്ടേറെ പേര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന് പൊന്നമ്മ ബാബു പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്. എന്നാല്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ചിത്രത്തിന്റെ നിര്‍മാണ ചെലവായിരുന്നുവെന്ന് പൊന്നമ്മ ബാബു പറയുന്നു. 40 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്.

നിര്‍മാണം
സത്യ ജോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജന്‍, സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍, പ്രഭു സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മുതല്‍ മുടക്ക്
40 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ഇത് ആദ്യമായി
നാലുകോടിയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 40 കോടിയില്‍ അഭിനയിക്കുന്നത് ഇത് ആദ്യമായാണെന്ന് പൊന്നമ്മ ബാബു പറയുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷമാണ് ഇത്രയും മുതല്‍ മുടക്കി ഒതുക്കിയ ചിത്രമാണ് തൊഡാരി എന്ന് പൊന്നമ്മ ബാബു അറിയുന്നത്.

ഒരുപാട് പേര്‍ വിളിച്ചു
റിലീസിന് ശേഷം ഒരുപാട് വിളിച്ച് അഭിനന്ദനം അറിയിച്ചു. പലര്‍ക്കും അറിയേണ്ടത് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എങ്ങനെ അവസരം കിട്ടിയെന്നാണത്രേ. പൊന്നമ്മ ബാബു പറയുന്നു.


Click it and Unblock the Notifications











