»   »  പുലിയാണ് ഇവന്‍ പുലി, ധനുഷിനെ പുകഴ്ത്തി പൊന്നമ്മ ബാബു

പുലിയാണ് ഇവന്‍ പുലി, ധനുഷിനെ പുകഴ്ത്തി പൊന്നമ്മ ബാബു

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളം നടി പൊന്നമ്മ ബാബു ആദ്യമായാണ് തമിഴില്‍ അഭിനയിക്കുന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തുന്ന ചിത്രത്തിലാണ് അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണെന്ന് പൊന്നമ്മ പറയുന്നു.

പുതിയ ചിത്രം റിലീസിന് തിയറ്ററുകളില്‍ എത്തുന്ന സമയത്ത് താന്‍ തമിഴ് സിനിമകളില്‍ കൂടുതല്‍ ബിസിയായിരിക്കുമെന്ന് ധനുഷ് പറഞ്ഞു. എന്നാല്‍ ധനുഷിന്റെ ഈ വാക്കുകള്‍ തനിക്കുള്ള അംഗീകാരമായി കാണുകയാണെന്നും പൊന്നമ്മ പറയുന്നു.

ponnamma-dhanush

അതോടൊപ്പം ചിത്രത്തിലെ നായകനായ ധനുഷിനെ കുറിച്ച്, ധനുഷ് എന്ന് പറയുന്ന നടന്‍ നല്ല വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അതുപോലെ തന്നെ വലിയ മനസ്സുള്ള ഒരു കലാക്കാരനാണെന്നും പൊന്നമ്മ ബാബു പറയുന്നു.

ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്. പൊന്നമ്മയെ കൂടാതെ തമ്പി രാമയ്യ, ബംഗാളി നടി പൂജ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ് വിരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

English summary
Dhanush is currently shooting for Prabhu Solomon's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam