For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയുമായി തൃഷയെ സാമ്യപ്പെടുത്തുന്നു; ഒടുവില്‍ അതിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്തി നടി രംഗത്ത്

  |

  തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് സൂപ്പര്‍ഹിറ്റ് നായികയായി മാറിയ തൃഷ ഇപ്പോഴും അതേപടി നിലനില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ തൃഷയുടെ താരമൂല്യം ഒരുപടി മുകളിലേക്ക് എത്തിയെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവുമൊടുവില്‍ പൊന്നിയന്‍ സെല്‍വനിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചതും.

  വീണ്ടും പുത്തന്‍ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് തൃഷ. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു നടി. പല അഭിമുഖങ്ങളിലൂടെയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിശദമായിട്ടുള്ള മറുപടി നടി നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് നയന്‍താരയുമായി സാമ്യപ്പെടുത്തുന്നതിനെ കുറിച്ചും തൃഷ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

  Also Read: യേശുദാസിനൊപ്പം പാടാന്‍ പേടിച്ചിട്ട് പിന്മാറിയതോ? ദാസേട്ടനുമായി വഴക്കാണോന്ന ചോദ്യത്തിന് എംജി ശ്രീകുമാര്‍

   trisha

  ഒരേ കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന രണ്ട് നടിമാരാണ് നയന്‍താരയും തൃഷയും. നയന്‍താരയെക്കാളും മുന്‍പേ തൃഷ തമിഴ് സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചെന്ന് പറയാം. എന്നാല്‍ നിലവില്‍ ലേഡീ സൂപ്പര്‍സ്റ്റാറായി നിറഞ്ഞ് നില്‍ക്കുന്നത് നയന്‍സാണ്. സൗത്ത് ക്വീന്‍ എന്ന ലേബലില്‍ തൃഷയും ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ പലപ്പോഴും നയന്‍താരയുമായിട്ടുള്ള സാമ്യപ്പെടുത്തലാണ് തൃഷയ്ക്ക് നേരിടേണ്ടി വരാറുള്ളത്.

  Also Read: ഇടവേള ബാബുവുമായി ഞാനൊന്ന് ഇടഞ്ഞു; ആ വഴക്ക് പുറത്ത് വരാതിരിക്കാനാണ് നോക്കിയത്, കാരണം പറഞ്ഞ് ടിപി മാധവന്‍

  വിഘ്‌നേശ് ശിവന്റെ അവസാനം റിലീസിനെത്തിയ ചിത്രമാണ് കാതുവക്കുള്ളെ രണ്ട് കാതല്‍. വിജയ് സേതുപതിയും നയന്‍താരയും സാമന്തയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും വിജയ് സേതുപതിയുടെ നായികമാരായിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ സാമന്തയുടെ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് തൃഷയെ ആയിരുന്നു.

  എന്നാല്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് തൃഷ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ തനിക്ക് ആ പ്രേജക്ട് നഷ്ടമായതിന്റെ യാതൊരു വേദനയും ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. അത്രയും വ്യക്തമായ മനസോട് കൂടിയായിരുന്നു എന്നാണ് പറയുന്നത്. മാത്രമല്ല നയന്‍താരയുമായി എന്നെ പലരും താരതമ്യപ്പെടുത്തുന്നത് ഞങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ഏകദേശം ഒരേ സൂപ്പര്‍താരങ്ങളുടെ നായികമാരായി അഭിനയിക്കുന്നത് കൊണ്ടാവുമെന്നാണ് തൃഷയുടെ അഭിപ്രായം.

   trisha

  ആരാധകര്‍ക്കിടയില്‍ തൃഷയോ നയന്‍താരയോ വലുത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണെങ്കിലും അത് പേഴ്‌സണല്‍ ജീവിതത്തിലേക്ക് നടി എടുത്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഒരാളെ താഴ്ത്തി മറ്റൊരാളെ പുകഴ്ത്തുന്നതില്‍ തനിക്ക് തീരെ യോജിപ്പില്ലെന്നും ഇരുവരിലുമുള്ള നല്ലത് കാണാന്‍ ആരാധകര്‍ ശ്രമിക്കണമെന്നുമാണ് തൃഷ അഭിപ്രായപ്പെടുന്നത്.

  സിനിമകളിലെ പ്രകടനം മാത്രമല്ല തൃഷയും നയന്‍താരയുമായി സാമ്യപ്പെടുത്തുന്ന വേറൊരു കാര്യം നടന്‍ ചിമ്പുവാണ്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടനായ ചിമ്പുവുമായി രണ്ട് നടിമാരും ഇഷ്ടത്തിലായിട്ടുണ്ട്. വിന്നൈ താണ്ടി വരുവായ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ഒരുമിച്ചതിന് പിന്നാലെയാണ് ചിമ്പുവും തൃഷയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ചര്‍ച്ചയാവുന്നത്. താരങ്ങള്‍ ഇതേപ്പറ്റി കൂടുതലായിട്ടൊന്നും പറഞ്ഞില്ലെങ്കിലും നിലവില്‍ രണ്ടാളും സിംഗിളായി കഴിയുകയാണ്.

   trisha-nayans

  നയന്‍താര വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ചെങ്കിലും ചിമ്പുവുമായി ഉണ്ടായിരുന്ന പ്രണയകഥ ഇടയ്ക്കിടെ പൊങ്ങി വരാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. എന്തായാലും നയന്‍താരയെയും തൃഷയെയും ഒരുമിച്ച് പറയുമ്പോള്‍ ചിമ്പുവും ഇവര്‍ക്കിടയിലേക്ക് വരുമെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

  നിലവില്‍ രാങ്കി എന്ന പുത്തന്‍ സിനിമയുടെ റിലീസുമായി തിരക്കിലാണ് തൃഷ. എം ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ മുപ്പതിന് തിയറ്ററുകളിലേക്ക് എത്തും.അടുത്തതായി മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് തൃഷയുടേതായി വരാനിരിക്കുന്നത്. 2023 ഏപ്രിലായിരിക്കും ഈ ചിത്രമെത്തുക.

  English summary
  Ponniyin Selvan 2 Actress Trisha Opens Up About Her Comparison With Nayanthara Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X