For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൗന്ദര്യം ഒരു നാൾ ഇല്ലാതാവും'; നിങ്ങളെന്തിനാണ് എന്നെ നിരീക്ഷിക്കുന്നതെന്ന് ഐശ്വര്യ ചോദിച്ചു!

  |

  ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച ക്ലാസിക് ആയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ. സംവിധായകൻ മണിരത്നം ഒരുക്കിയ സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ 240 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു തമിഴ് സിനിമ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത്രയും വലിയ കലക്ഷൻ നേടുന്നത്.

  കൽക്കി കൃഷ്ണ മൂർത്തിയുടെ 2400 പേജുകളുള്ള അഞ്ച് ഭാ​ഗങ്ങളുള്ള നോവലാണ് മണിരത്നം രണ്ട് ഭാ​ഗങ്ങളുള്ള സിനിമയാക്കിയിരിക്കുന്നത്. ചരിത്രത്തിൽ എംജിആർ ഉൾപ്പെടെ നിരവധി പ്രമുഖർ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആ സ്വപ്നം നടന്നില്ല. ഇത്രയും വലിയ ഒരു നോവലിനെ കഥയുടെ മിഴിവ് ചോരാതെ സിനിമയാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. എന്നാൽ മണിരത്നത്തിന് അത് സാധിച്ചു. നന്ദിനി എന്ന കഥാപാത്രമാണ് നോവലിൽ ഉടനീളനുള്ള സാന്നിധ്യം.

  Also Read: 'കുഞ്ഞായിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ മൂക്കിൽ ചിരവ തിരുകി'; അടി കിട്ടിയ സംഭവത്തെ കുറിച്ച് ഷൈൻ!'

  നടി ഐശ്വര്യ റായ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടൻ പാർത്ഥിപൻ ആണ് സിനിമയിലെ ചിന്നപഴുവെട്ടരിയാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചരിക്കുന്നത്. നന്ദിനിയോട് അകൽച്ചയുള്ള കഥാപാത്രമാണിത്. ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാർത്ഥിപൻ. ഐശ്വര്യ റായ് പോലൊരു സുന്ദരിയുടെ മുന്നിൽ ദേഷ്യത്തോടെ അഭിനയിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട് എന്ന് പാർത്ഥിപൻ പറയുന്നു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

  Also Read: 150 കോടിയുടെ ആസ്തി, ആഡംബര ജീവിതം; നടൻ വിക്രമിന്റെ അമ്പരപ്പിക്കുന്ന സമ്പാദ്യങ്ങൾ

  'ഓരോ കാലഘട്ടത്തിലും ഒരു സ്ത്രീയെ രസിക്കാൻ എന്തെങ്കിലും ഉണ്ടാവും. അഴക് മാറിക്കൊണ്ടേയിരിക്കും. അത് പോവും. ഉദാഹരണത്തിന് ജയചിത്ര. കമൽഹാസന്റെ ജോഡിയായി നമ്മൾ കണ്ടതാണ്. അവരെ ഇപ്പോൾ ഓഡിയോ ലോഞ്ചിൽ കണ്ടപ്പോൾ അഴക് പോയി. ഭം​ഗി പോയി മറ്റൊന്നായി മാറണം. അഴക് അറിവായി മാറ്റി അറിവ് സ്നേഹമായി മാറ്റിയാൽ അവസാനം വരെയും അഴക് നിലനിൽക്കും'

  'അതുപോലെയാണ് ഈ സിനിമയിലെ ഐശ്വര്യയുടെ ഡെഡിക്കേഷൻ. ഡയലോ​ഗ് മനപ്പാഠം ചെയ്യുന്നത് മുതൽ. തിരക്കഥയിലെ ചിരി പോലും മനപ്പാഠം ചെയ്യുന്നുണ്ടല്ലോ എന്ന് ഞാൻ തന്നെ അവരോട് പോയി പറഞ്ഞിട്ടുണ്ട്. നിങ്ങളെന്തിനാണ് എന്നെ ഇത്രയും നിരീക്ഷിക്കുന്നത് എന്നാണ് അവർ ചോദിച്ചത്'

  Also Read: 'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  'ഞാൻ പറഞ്ഞു ഞാൻ നിങ്ങളെ ഒരുപാട് നിരീക്ഷിക്കുമെന്ന്. നിങ്ങൾ സ്കൂളിൽ കുട്ടികളെ കൊണ്ട് വിട്ട് വരുന്നത് ഞാൻ നിരീക്ഷിക്കും, നിങ്ങളും അഭിഷേകും ഫോട്ടോയെടുക്കുമ്പോഴുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കും. നിങ്ങളെ അമ്മായി അമ്മ നോക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും അങ്ങനെയൊക്കെ പറഞ്ഞു. എന്റെ സംസാരം അവർക്കിഷ്ടമായി'

  'ഒത്ത സെരുപ്പ് എന്ന സിനിമ വരെ സംസാരം നീണ്ടു. ഒത്ത സെരുപ്പ് എന്ന സിനിമ അവർ കണ്ടു, അതിന് ശേഷം അഭിഷേകും അമിതാബ് ബച്ചനും കണ്ടു. അമിതാബ് ആ സിനിമ പ്രൊഡ്യൂസ് ചെയ്യുകയും അഭിഷേക് ആതിൽ അഭിനയിക്കുകയും ഞാൻ സംവിധാനം ചെയ്തതുമെല്ലാം നടന്നത് പൊന്നിയിൻ സെൽവനിലൂടെയാണ്,' പാർത്ഥിപൻ പറഞ്ഞു.

  Read more about: aishwarya rai
  English summary
  Ponniyin Selvan Actor Parthiban Shares His Experience With Aishwarya Rai; Talks About Her Beauty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X