twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷീ ഈസ് പെര്‍ഫക്ട്; എങ്ങനെയാണ് ഇങ്ങനെ ആകാന്‍ പറ്റുന്നത്; നടന്‍ വിക്രം ഐശ്വര്യ റായിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍

    By Maneesha IK
    |

    2010-ലെ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുളള അവാര്‍ഡ് സ്വന്തമാക്കിയ നടനാണ് വിക്രം. വിക്രം-ഐശ്വര്യ റോയ് കോബിനേഷനില്‍ ഇറങ്ങിയ രാവണ്‍ ലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തത് മണിരത്നമായിരുന്നു. ഒരു എപ്പിക് ആക്ഷന്‍ അഡ്വവന്‍ഞ്ചേര്‍ ചിത്രമെന്ന വിശേഷിപ്പിക്കുന്ന രാവണില്‍ പൃഥ്വിരാജ് സുകുമാരന്‍, കാര്‍ത്തിക്, പ്രഭു ഗണേശന്‍, പ്രിയാമണി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തി.

    ഒരേ സമയം, ഹിന്ദിയിലും റിലീസ് ചെയ്ത ചിത്രത്തില്‍ നടന്‍ അഭിഷേക് ബച്ചന്‍ നായകനും വിക്രം പ്രതിനായകനുമായി അഭിനയിച്ചു. അതേസമയം ഐശ്വര്യ തന്റെ വേഷം ഒറിജിനലില്‍ നിന്ന് വീണ്ടും അവതരിപ്പിച്ചു. ചിത്രം തെലുങ്കില്‍ വില്ലന്‍ എന്ന പേരില്‍ ഡബ്ബ് ചെയ്തു. മൂന്ന് പതിപ്പുകളും 2010 ല്‍ ഒരേസമയം ലോകമെമ്പാടും റിലീസ് ചെയ്ത ചരിത്രമാണ് രാവണ്‍ എന്ന ചിത്രത്തിനുളളത്.

    എന്നാല്‍ അതേ കോബിനേഷനില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, പ്രഭു, പാര്‍ഥിപന്‍, ഐശ്വര്യ റായി, തൃഷ കൃഷ്ണന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര എന്നിങ്ങനെ നീളുന്നു പൊന്നിയിന്‍ സെല്‍വനിലെ താരനിര.

    സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി അണിയിച്ചൊരുക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളായിട്ടാണ് എത്തുന്നത്.

    500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.

    Aishwarya Rai

    വിക്രം-ഐശ്വര്യ റായി ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രമോഷനുമായി താരങ്ങള്‍ ഇപ്പോള്‍ തിരക്കിലാണ്. ഈയിടെ ഇരുവരും പ്രമോഷനായി ദില്ലിയില്‍ എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം, നടി ഐശ്വര്യ റായിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച നടന്‍ വിക്രം നടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന വാര്‍ത്ത. നടന്റെ വാക്കുകളിങ്ങനെ,

    എല്ലാവരുടെയും ഹൃദയം കവരുന്ന വ്യക്തിയാണ് ഐശ്വര്യ. എല്ലായ്‌പ്പോഴും നമ്മള്‍ കാണുന്ന പൂര്‍ണ്ണതയുടെ പ്രതീകമാണ് അവര്‍. അവരുടെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. സൗന്ദര്യത്തില്‍ മാത്രമല്ല, അവര്‍ എല്ലാത്തിലും മികച്ചതാണ്. അവരെ പോലെ ആവുക എന്നത് വളരെ ബുദ്ധിമുട്ടാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്നു പോലെ എപ്പോഴും ഒരു മൈക്രോസ്‌കോപ്പിന് കീഴിലാണ്. എപ്പോഴും തികഞ്ഞവള്‍ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി, നടന്‍ വിക്രം പറഞ്ഞു.

    ആ ആത്മവിശ്വാസം അവരില്‍ കാണുന്നുണ്ട്. ചെന്നൈയിലോ ദക്ഷിണേന്ത്യയിലെ മറ്റിടങ്ങളില്‍ പോയാലും ഐശ്വര്യയുടെ ചിത്രമുള്ള ജ്വല്ലറികളും ടെക്‌സൈറ്റല്‍ ഷോപ്പുകളും കാണാനാകും. ഞാന്‍ വെറും മൂന്ന്
    സിനിമകളില്‍ മാത്രമാണ് അവരോടൊപ്പം അഭിനയിച്ചിട്ടുളളത് അപ്പോഴാണ് നടിയുടെ പ്രൊഫഷണല്‍ രീതികളെ പറ്റി മനസിലാക്കിയത്, താരം കൂട്ടിച്ചേര്‍ത്തു.

    എക്കാലത്തും ബോളിവുഡില അറിയപ്പെടുന്ന നടിയായ ഐശ്വര്യ റായി തന്റെ കരിയറിലും വ്യക്തി ജീവിത്തിലെടുക്കുന്ന തീരുമാനങ്ങളിലും ഉറച്ചു നില്‍ക്കുന്ന വ്യക്തിയാണ്. നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മുന്നിലെത്തിയ നടി പലപ്പോഴും മറ്റു നടികള്‍ക്കും പ്രേത്സാഹനമായിട്ടുണ്ട്.

    1997-ല് മണിരത്‌നത്തിന്റെ ' ഇരുവര്‍' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായി തമിഴ് സിനിമയിലെത്തുന്നത്. തമിഴില്‍ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ് താരം അഭിനയിക്കുന്ന ചിത്രമാണിത്. പഴവൂര്‍ റാണിയായ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ റായ് ചിത്രത്തില്‍ എത്തുന്നത്. ഇരട്ടവേഷമാണ് ഐശ്വര്യ റായിയുടേത്. 2018 ല്‍ റിലീസ് ചെയ്ത 'ഫന്നെ ഖാന്‍' എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍.

    Read more about: aishwarya rai
    English summary
    RRR
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X