Don't Miss!
- News
ബജറ്റ് 2023: നിര്‍മല സീതാരാമന് അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്..
- Finance
സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്
- Automobiles
15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Sports
IPL 2023: അശ്വിനല്ല! പ്രയാസപ്പെടുത്തിയത് ഇന്ത്യന്‍ പേസര്‍-വെളിപ്പെടുത്തി ക്രിസ് ഗെയ്ല്
- Lifestyle
ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
150 കോടിയുടെ ആസ്തി, ആഡംബര ജീവിതം; നടൻ വിക്രമിന്റെ അമ്പരപ്പിക്കുന്ന സമ്പാദ്യങ്ങൾ
പാൻ ഇന്ത്യൻ സിനിമകളും പാൻ ഇന്ത്യൻ താരങ്ങളും ഉയർന്നു വരുന്നതിന് വർഷങ്ങൾക്ക് മുമ്പേ തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെട്ട നടനാണ് വിക്രം. തമിഴ് സിനിമകളിൽ അഭിനയിക്കുന്ന വിക്രമിന് തമിഴ്നാട്ടിലേത് പോലെ തന്നെ ആരാധകർ കേരളത്തിലുമുണ്ട്.
അതേസമയം തുടക്ക കാലത്ത് മലയാള സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും വിക്രത്തിന് വലിയ ജനശ്രദ്ധ കേരളത്തിൽ നിന്നും ലഭിച്ചിരുന്നില്ല. ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങൾ, ഒരു ദേശീയ അവാർഡ്, തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം, കലെെമാണി പുരസ്കാരം തുടങ്ങി കരിയറിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയ നടനാണ് വിക്രം.

1990 ൽ എൻ കാദൽ കൺമണി എന്ന സിനിമയിലൂടെ ആണ് വിക്രം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് സേതു, ദിൽ, ജെമിനി, ധൂൽ, സാമി, അന്യൻ, രാവണൻ, ദൈവ തിരുമകൻ, ഐ തുടങ്ങിയ സിനിമകളിലൂടെ വിക്രം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പതിവ് സൂപ്പർ സ്റ്റാറുകളിൽ നിന്ന് വ്യത്യസ്തമായി വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ വിക്രം ബിഗ് സ്ക്രീനിലെത്തിച്ചു. പൊന്നിയിൻ സെൽവനാണ് വിക്രത്തിന്റെ ഏറ്റവും പുതിയ സിനിമ.

ചിത്രത്തിൽ ആദിത്യ കരികാലൻ എന്ന ചോഴ രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സിനിമയെ പോലെ തന്നെ വിക്രത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടുണ്ട്. മണിരത്നത്തിന്റെ രാവണൻ എന്ന സിനിമയിലും തകർപ്പൻ പ്രകടനമായിരുന്നു വിക്രം കാഴ്ച വെച്ചത്. വൻതാരമൂല്യമുള്ള നടന് കോടികളാണ് പ്രതിഫലം. അമ്പരപ്പിക്കുന്ന ആസ്തിയാണ് വിക്രമിനുള്ളത്.
Also Read: സിനിമയില്ലാതെ എവിടെ നിന്നാണ് ഇത്രയും പണം? മറുപടിയുമായി നടി നമിത പ്രമോദ്

സാധാരണയായി ഒരു സിനിമയ്ക്ക് 12 കോടിയോളമാണ് വിക്രമിന്റെ പ്രതിഫലം. കോബ്ര എന്ന സിനിമയ്ക്ക് 25 കോടിയാണ് വിക്രം കൈപറ്റിയ പ്രതിഫലം. അതേസമയം പൊന്നിയിൻ സെൽവനിൽ 12 കോടിയേ നടൻ പ്രതിഫലമായി വാങ്ങിയിട്ടുള്ളൂ. 150 കോടി രൂപയാണ് വിക്രമിന്റെ ആകെ വരുമാനം.
വളരെ ആഡംബര പൂർണമായ ജീവിതമാണ് വിക്രം നയിക്കുന്നത്. പരസ്യത്തിൽ നിന്നും നടന് വരുമാനം വരുന്നുണ്ട്. ഒരു പരസ്യ ചിത്രത്തിന് 1.5 കോടിയാണ് വിക്രം കൈപറ്റുന്ന പ്രതിഫലം. പാർലെ ജി, കൊക്ക കോള തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യത്തിലും നടൻ അഭിനയിച്ചിട്ടുണ്ട്.

ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ വിക്രമിന്റെ കൈവശം ഉണ്ട്. ഓഡി ആർ8, ടോയോട്ട ലാന്റ് ക്രൂയിസർ, ഓഡി ക്യു സെവൻ, ഓഡി എ4 തുടങ്ങിയ കാറുകൾ ഇതിലുൾപ്പെടുന്നു. വിക്രമിന്റെ മകൻ ധ്രുവ് വിക്രവും സിനിമാ രംഗത്തുണ്ട്. തെലുങ്ക് ചിത്രം അർജുൻ റെഡിയുടെ റീമേക്ക് ആയ ആദിത്യ വർമ്മയാണ് ധ്രുവ് വിക്രമിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമ.
പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിൽ വിക്രത്തിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഐശ്വര്യ റായ്, കാർത്തി, ജയം രവി, തൃഷ തുടങ്ങി വൻതാര നിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരന്നത്.