അതേപറ്റി പറയാത്തതാണ് നല്ലത്; തൃഷയുടെ പിന്നാലെ നടക്കുന്ന 'സൈക്കോ'യെക്കുറിച്ച് അമ്മ ഉമ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക നടിയാണ് തൃഷ. കരിയറിൽ ചെറിയൊരു ഇടിവ് വന്നിരിക്കെയാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ പഴയ താരമൂല്യം തൃഷ തിരികെ പിടിച്ചത്. സിനിമയുടെ ആദ്യ ഭാ​ഗം വൻ വിജയമായിരുന്നു. രണ്ടാം ഭാ​ഗം റിലീസ് ചെയ്യാനിരിക്കുകയാണ്. ഏപ്രിൽ 28 ന് പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗം റിലീസിനെത്തും. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് തൃഷയുൾപ്പെടെയുള്ള താരങ്ങൾ.

കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയെക്കുറിച്ച് എൽ സൂര്യ എന്ന വ്യക്തി നടത്തിയ വാദങ്ങളാണ് തമിഴകത്ത് ചർച്ച. തൃഷയും താനും പ്രണയത്തിലാണെന്നും ഇപ്പോൾ തൃഷ തന്നോട് പിണങ്ങിയിരിക്കുകയാണെന്നുമാണ് ഇയാൾ പറഞ്ഞത്. പിന്നാലെ തമിഴിലെ ഓൺലൈൻ മാധ്യമങ്ങൾ എഎൽ സൂര്യക്ക് പിന്നാലെ കൂടുകയും ചെയ്തു. വരുന്ന നവംബറിൽ തങ്ങളുടെ വിവാഹമാണെന്നും എഎൽ സൂര്യ പറഞ്ഞിരുന്നു.

Trisha

ഇയാളുടെ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ വിഷയത്തെക്കുറിച്ച് തൃഷയുടെ അമ്മ പറഞ്ഞ വാക്കുകളാണ് തമിഴ് മാധ്യമങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. ഇയാൾ പറയുന്ന കാര്യങ്ങൾ ആളുകൾ ശ്രദ്ധിക്കരുതെന്നാണ് ഉമ പറയുന്നത്. സത്യമെന്താണെന്ന് എല്ലാവർക്കും അറിയാം. ഈ വിഷയത്തിൽ ഇടപെട്ടാൽ അത് വലിയ ചർച്ചയാവുമെന്നും അതിനാൽ പ്രതികരിക്കാത്തതാണ് നല്ലതെന്നും തൃഷയുടെ അമ്മ പറഞ്ഞു.

സൈക്കോ എന്നാണ് തമിഴ് സോഷ്യൽ മീഡിയയകളിൽ‌ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. നേരത്തെ തൃഷ തന്റെ ഭാര്യയാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. പിന്നീടിത് മാറ്റിപ്പറഞ്ഞു. നടൻ വിജയ്ക്കെതിരെയും ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. വിജയ് തൃഷയോടൊപ്പം അഭിനയിക്കുന്നതിനോട് താൽപര്യമില്ല, ലിയോയിൽ നിന്ന് തൃഷ പിൻമാറണണമെന്നും എഎൽ സൂര്യ ആവശ്യപ്പെട്ടു.

വിജയ്ക്ക് തന്നോട് അസൂയയാണെന്നും ഇയാൾ പറഞ്ഞു. ലിയോയിൽ നിന്ന് തൃഷ പുറത്ത് വരുന്നത് വരെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. തൃഷ അഭിനയിക്കുന്നതേ എനിക്കിഷ്ടമല്ല. വിജയ്ക്കൊപ്പം അഭിനയിക്കുന്നത് തീരെ ഇഷ്ടമല്ല. ആരാധകരെയല്ല. മുന്നോട്ടുള്ള ജീവിതത്തിനാണ് തൃഷ പ്രാധാന്യം നൽകേണ്ടതെന്നും ഇയാൾ പറഞ്ഞു.

trisha

പൊതുവെ തന്നെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളോട് തൃഷ പ്രതികരിക്കാറില്ല. എന്നാൽ നടിയുടെ വിശദീകരണം നൽകാറുണ്ട്. നേരത്തെ തൃഷ രാഷ്ട്രീയത്തിലേക്കെന്ന ​ഗോസിപ്പ് വന്നിരുന്നു. ഇത് തെറ്റായ വിവരമാണെന്ന് വ്യക്തമാക്കിയത് തൃഷയുടെ അമ്മയായിരുന്നു. കരിയറിന്റെ തുടക്ക കാലം മുതൽ അമ്മയുടെ പിന്തുണയും സഹായവും തൃഷയ്ക്കുണ്ട്.

അമ്മ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്ന് അടുത്തിടെ നടി വ്യക്തമാക്കിയിരുന്നു. പൊന്നിയിൻ സെൽവനിൽ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. തൃഷയുടെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് പൊന്നിയിൻ സെൽവനിൽ കണ്ടത്.

സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നും കുന്ദവിയാണ്. അന്നും ഇന്നും വൻ ആരാധക വൃന്ദമുള്ള നടിയാണ് തൃഷ. കരിയറിന്റെ തുടക്ക കാലത്ത് സൂപ്പർ സ്റ്റാറുകളിലെ നായിക നടിയായിരുന്ന തൃഷ പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു. വിണ്ണെെത്താണ്ടി വരുവായ, 96, കൊടി തുടങ്ങി കരിയറിൽ നടിക്ക് മികച്ച സിനിമകൾ നിരവധി ലഭിച്ചു.

പൊന്നിയിൻ സെൽവന് ശേഷം ലിയോയിലും തൃഷ നായികയായെത്തും. മലയാളത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിലും തൃഷയാണ് നായിക. നേരത്തെ ഹെയ് ജൂഡ് എന്ന മലയാള സിനിമയിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളിയായിരുന്നു സിനിമയിലെ നായകൻ.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X