For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായുടെ തമിഴ് എന്നെ ഞെട്ടിച്ചു; നന്ദിനിക്ക് ശബ്ദം നൽകിയ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് പറയുന്നു

  |

  ഇന്ത്യൻ സിനിമയിലെ പുതുവിസ്മയം ആയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ സിനിമ. മണിരത്നം ഒരുക്കിയ സിനിമയ്ക്ക് വൻ സ്വീകരമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ 240 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്. ആദ്യമായാണ് ഒരു തമിഴ് സിനിമ ഈ നേട്ടം കൈവരിക്കുന്നത്. തമിഴിലെ ക്ലാസിന് നോവലായ പൊന്നിയിൻ സെൽവൻ നോവലാക്കിയപ്പോൾ ദൃശ്യ ഭം​ഗിക്കൊപ്പം കഥയുടെ മിഴിവും അതുപോലെ പ്രതിഫലിപ്പിക്കാൻ മണിരത്നത്തിന് കഴിഞ്ഞെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

  കൽക്കി കൃഷ്ണ മൂർത്തിയുടെ 2400 പേജുകളുള്ള നോവലാണ് മണിരത്നം രണ്ട് ഭാ​ഗങ്ങളുള്ള സിനിമയാക്കിയിരിക്കുന്നത്. എംജിആർ ഉൾപ്പെടെ നിരവധി പേർ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. മണിരത്നത്തിന് മാത്രമാണ് ഈ നോവൽ ദൃശ്യാവിഷ്കരിക്കാൻ പറ്റിയത്.

  Also Read: എന്റെ സ്വന്തം, എന്റെ മാത്രം; രണ്‍ബീര്‍ കപൂറിനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി

  വിക്രം, ജയംരവി, കാർത്തി, പാർത്ഥിപൻ, ഐശ്വര്യ റായ്, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങി വൻ താര നിരയാണ് സിനിമയിൽ അണിനിരന്നത്. എല്ലാവരുടെയും കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യവും സിനിമയിൽ ലഭിച്ചിട്ടുണ്ട്. നന്ദിനി എന്ന കഥപാത്രത്തെയാണ് ഐശ്വര്യ റായ് സിനിമയിൽ അവതരിപ്പിച്ചത്.

  ഐശ്വര്യ റായുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. നന്ദിനിയെ അവതരിപ്പിക്കാൻ ഐശ്വര്യ റായ്ക്ക് മാത്രമേ കഴിയൂ എന്നാണ് ഏവരും ഒന്നടങ്കം പറയുന്നത്. ഹിന്ദിയിൽ ഐശ്വര്യ റായ് ആണ് കഥാപാത്രത്തിന് ശബ്ദം നൽകിയതെങ്കിലും തമിഴിൽ ദീപ വെങ്കട്ട് എന്ന ഡബ്ബിം​ഗ് ആർട്ടിസ്റ്റാണ് ശബ്ദം നൽകിയത്.

  Also Read: ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നി, മമ്മൂട്ടി പിഷാരടിയെ വിളിച്ചു; 'നാന് പൃഥിരാജ്' ട്രോളിനെക്കുറിച്ച് ബാല

  ഇപ്പോഴിതാ ഐശ്വര്യ റായിയെക്കുറിച്ച് ദീർഘമായ കുറിപ്പെഴുതിയിരിക്കുകയാണ് ദീപ വെങ്കട്ട്. ഐശ്വര്യയുടെ സ്ഫുടതയുള്ള തമിഴ് കേട്ട് ‍താൻ അമ്പരന്നു എന്നാണ് ദീപ വെങ്കട്ട് പറയുന്നത്. ദിവസേന തമിഴ് സംസാരിക്കുന്ന തനിക്ക് പോലും സിനിമയിൽ ചില വാക്കുകൾ പറയുമ്പോൾ ബുദ്ധിമുട്ട് തോന്നിയെന്നും എന്നാൽ ഐശ്വര്യ കൃത്യമായി എല്ലാം പഠിച്ച് വളരെ സ്പഷ്ടമായാണ് ‍ഡയലോ​ഗ് പറഞ്ഞതെന്നും ദീപ വെങ്കട്ട് പറയുന്നു.

  Also Read: 'നമ്മളിലൊക്കെയുണ്ട് സൈക്കോ, ചില സമയങ്ങളിൽ മനസ് നമ്മുടെ കൈവിട്ട് പോകുമല്ലോ, '; റോഷാക്കിനെ കുറിച്ച് മമ്മൂട്ടി

  ടേക്കിന്റെ സമയത്ത് ആരും അവരെ സഹായിച്ചിട്ടില്ല, അതായത് പ്രോംപ്റ്റിം​ഗ് ഇല്ലായിരുന്നു, അവർ ധാരാളം സമയമെടുത്ത് ഒരു വിദ്യാർത്ഥിയെ പോലെ നന്നായി ഹോംവർക്ക് ചെയ്തു. ഡബിം​ഗിൽ ശരിയാക്കാം എന്ന് പൊതുവെ പറയാറുണ്ട്. മറ്റാരോ ആണ് ശബ്ദം നൽകുന്നത് പിന്നെ എന്തിന് വിഷമിക്കണം എന്ന രീതി. പക്ഷെ ഐശ്വര്യ അങ്ങനെയല്ലെന്നും ദീപ വെങ്കട്ട് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

  Also Read: അമിതാഭ് ബച്ചൻ ഇല്ലാത്തപ്പോൾ രേഖയെ വീട്ടിലേക്ക് ക്ഷണിച്ച ജയ; പിന്നീട് അവിടെ സംഭവിച്ചത്!

  ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് പൊന്നിയിൻ സെൽവൻ വിലയിരുത്തപ്പെടുന്നത്. വശ്യ സൗന്ദര്യമുള്ള നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് നന്ദിനി. നോവിലിൽ ഉടനീളം പ്രധാന സാന്നിധ്യമായി നന്ദിനിയുണ്ട്. സിനിമയുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആറ് മാസത്തിനുള്ളിൽ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുമെന്നാണ് വിവരം.

  Read more about: aishwarya rai
  English summary
  Ponniyin Selvan Movie; Dubbing Artist Deepa Venkat Praises Aishwarya Rai For Her Fluency In Tamil.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X