പൂജ രഹസ്യമായി വിവാഹിതയായി ?

By Aswathi

തെന്നിന്ത്യന്‍ നായിക പൂജയുടെ വിവാഹം വളരെ രഹസ്യമായി നടന്നുവെന്ന്. കഴിഞ്ഞ ദിവസങ്ങളില്‍ കോളിവുഡിലെ ചില മാധ്യമങ്ങളിലടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചവാര്‍ത്തയാണിത്. വിവാഹ വസ്ത്രത്തോടൊപ്പം അപരിചതനായ ഒരു ആളിനൊപ്പം പൂജ നില്‍ക്കുന്ന ഫോട്ടോയടുകൂടിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

വാര്‍ത്തകള്‍ കേട്ടവര്‍ കേട്ടവര്‍ ഏറ്റു പിടിച്ചു. പിന്നെയല്ലേ കാര്യം വ്യക്തമായത്. വിവാഹം നടന്നു എന്നുള്ളത് സത്യം തന്നെ. പക്ഷെ അതൊരു സിനിമയ്ക്ക് വേണ്ടി മാത്രമായിരുന്നു. 'നാന്‍ കാതലന്‍' എന്ന ചിത്രീകരണത്തിനിടെ എടുത്ത ഒരു ഫോട്ടോയാണ് വിവാഹവാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തുവച്ചിരിക്കുന്നത്.

pooja-mariage

ഫോട്ടോയില്‍ പൂജയ്‌ക്കൊപ്പം നില്‍ക്കുന്നത് നായക നടന്‍ രാജുവാണ്. കൊച്ചിയില്‍ വച്ചായിരുന്നു ചിത്രീകരണം. രാജു തന്റെ അടുത്ത സുഹൃത്താണെന്നും ഇത് രണ്ടാം തവണയാണ് മാധ്യമങ്ങള്‍ എന്റെ വിവാഹം ആഘോഷിക്കുന്നതെന്നും പൂജ പറഞ്ഞു. ചിത്രം മറ്റാരോ ആണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഈ കിംവദിയ്ക്കുപിന്നിലും അവര്‍ തന്നെയായിരിക്കും- പൂജ പറഞ്ഞു.

നേരത്തെ ആദ്യ ചിത്രത്തില്‍ തന്റെ നായകനായ ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പൂജ പറഞ്ഞിരുന്നു. കൗതുകത്തോടെയും ഞെട്ടലോടെയുമാണ് കോളിവുഡ് ലോകം ഈ വാര്‍ത്ത കേട്ടത്. പന്തയക്കോഴി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് ഈ തെന്നിന്ത്യന്‍ നടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X