ആര്യയെ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹമെന്ന് പൂജ

By Aswathi

നടന്‍ ആര്യയുമായി ഇപ്പോള്‍ പ്രചരിക്കുന്ന ഗോസിപ്പിലെ നായിക നയന്‍താരയാണ്. ബാസ് എന്‍കിറ ബാലകൃഷ്ണന്‍ എന്ന ചിത്രത്തിലെ കെമിസ്ട്രി വര്‍ക്കൗട്ടായപ്പോള്‍ മുതലാണ് ഈ ഗോസിപ്പിന് തുടക്കമായത്. പിന്നീട് അടുത്തിടെ ഇറങ്ങിയ രാജാ റാണിയും ഹിറ്റായതോടെ ഗോസിപ്പിന് ശക്തി കൂടി. എന്നിട്ടും ആര്യയ്‌ക്കൊപ്പം നാലോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച പൂജയുടെ പേര് എന്തേ ഇതുപോലെ ചേര്‍ത്ത് പറഞ്ഞില്ല.

അങ്ങനെ ഗോസിപ്പ് പറഞ്ഞ് പരത്തിയെങ്കില്‍ പൂജയ്ക്ക് എന്ത് സന്തോഷമായേനെ. പൂജ എന്ന പറയുമ്പോള്‍ മലയാളികള്‍ക്ക് തിരിച്ചറിയാന്‍ ബുന്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. പന്തയക്കോഴി എന്ന ചിത്രത്തില്‍ നരേയന്റെ നായികയായി മലയാളത്തിലും സാന്നിധ്യമറിയിച്ച പൂജ തന്നെ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴില്‍ തിരിച്ചുവരുന്ന പൂജ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്.

Pooja and Arya

പൂജയ്ക്ക് മഞ്ഞ റോസാപൂവും(സൗഹൃദത്തിന്), ചുവപ്പ് റോസാപ്പൂവും(പ്രണയത്തിന്), വെള്ള റോസാപൂവും(വിവാഹത്തിന്) തന്നിട്ട് ഭരത്, വിശാല്‍, ആര്യ എന്നിവര്‍ക്ക് നല്‍കാന്‍ പറഞ്ഞാല്‍ ആര്‍ക്കൊക്കെ ഏതൊക്കെ പൂവ് കൊടുക്കും എന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ആര്യ തന്നോട് പ്രണയം പറഞ്ഞാല്‍ അത് തന്റെ അവസാനത്തെ പ്രണയമാകുമെന്ന് പൂജ മറുത്തൊന്നാലോചിക്കാതെ പറഞ്ഞു.

ഒന്നിച്ച് നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചതിനാല്‍ ആര്യയെ അടുത്തറിയാം. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ കുറിച്ചും ബോധ്യമുണ്ട്. അങ്ങനെയുള്ള അദ്ദേഹം വിവാഹം ആലോചിച്ചാല്‍ എന്തിന് വേണ്ടെന്ന് പറയണം. അദ്ദേഹം പ്രണയം പറഞ്ഞാല്‍ അത് എന്റെ ജീവിതത്തിലെ അവസാനത്തെ പ്രണയമായിരിക്കും. പ്രണയിക്കുമ്പോള്‍ ഹൃദയമുള്ളവനെതന്നെ പ്രണയിക്കണമല്ലോ-പൂജ മറുപടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X