»   » പേര് മാറ്റിയ ഷംനയിപ്പോള്‍ തിരക്കിലാണ്; പുതിയ ചിത്രത്തില്‍ ഗര്‍ഭിണിയായ ഗ്രാമീണ സ്ത്രീയുടെ വേഷത്തില്‍

പേര് മാറ്റിയ ഷംനയിപ്പോള്‍ തിരക്കിലാണ്; പുതിയ ചിത്രത്തില്‍ ഗര്‍ഭിണിയായ ഗ്രാമീണ സ്ത്രീയുടെ വേഷത്തില്‍

By: Nihara
Subscribe to Filmibeat Malayalam

തമിഴകത്ത് ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണ് മലയാളി താരമായ പൂര്‍ണ്ണ. സംവിധായകന്‍ മിഷ്‌കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ശവരകത്തി എന്ന ചിത്രത്തില്‍ പൂര്‍ണ്ണയാണ് നായിക. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മിഷ്‌കിനാണ്. നായകനായി എത്തുന്നത് തമിഴിന്റെ സ്വന്തം റാമാണ്.

മലയാളത്തിന്റെ സ്വന്തം ഷംന കാസിമാണ് പേര് മാറ്റി തമിഴില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്നത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ നായകനാവുന്നത്. കുട്ടിക്കാലത്ത് ഏറെ ആരാധിച്ചിരുന്ന പ്രിയ നടനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് പൂര്‍ണ്ണയിപ്പോള്‍. ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന നായികാ വേഷം ഏറ്റെടുക്കാന്‍ മടിച്ചത് ആറു മുന്‍നിര നായികമാരാണ്. ഷംനയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ കഥാപാത്രം.

Shmna kasim

ഗര്‍ഭിണിയായ ഗ്രാമീണ സ്ത്രീയുടെ വേഷത്തിലാണ് പൂര്‍ണ്ണ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ റോള്‍ ഏറ്റെടുത്തതോട് കൂടി തന്നെ പൂര്‍ണ്ണയിപ്പോള്‍ തമിഴകത്ത് സംസാരവിഷയമായിരിക്കുകയാണ്.

English summary
Poornna is ready to take a challenging role of a pregnant women, who is livin in a village. Shamna kasim recently changed her name as Poornna.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam