രഹസ്യ വിവാഹം നടത്തി നടി സമേഷയും ഗായകനും! ലോക്ഡൗണ്‍ വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി സമേഷ
സിനിമാ താരങ്ങളെ സംബന്ധിച്ച് ലോക്ഡൗണ്‍ കാലം തിരക്കുകൡ നിന്നും മാറി കുടുംബത്തിനൊപ്പം കഴിയാന്‍ കിട്ടിയ ഏക അവസരമായിരുന്നു. ഇതിനിടെ വിവാഹം തീരുമാനിച്ച പലരും അത് മാറ്റി വെക്കുകയും ചിലര്‍ രഹസ്യമായി വിവാഹിതരാവുകയുമൊക്കെ ചെയ്തിരുന്നു. മലയാളത്തില്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലുകളിലെ പ്രമുഖ നടിമാരാണ് കൂടുതലായും വിവാഹിതരായത്.
എല്ലാവരും ലളിതമായ രീതിയില്‍ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകര്‍ പോലും ഇക്കാര്യം അറിയുന്നത്. ഇപ്പോഴിതാ തമിഴില്‍ നിന്നും സമാനമായൊരു രഹസ്യ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നടി സമേഷയാണ് ലോക്ഡൗണിനിടെ ആരെയും അറിയിക്കാതെ വിവാഹിതയായിരിക്കുന്നത്.

ഗായകനും ബിസിനസുകാരനുമായ ഷെയ്ല്‍ ഓസ്വള്‍ എന്ന വ്യക്തിയുമായിട്ടായിരുന്നു സമേഷയുടെ വിവാഹം. ജൂലൈ മൂന്നിനായിരുന്നു സിംഗപൂരില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഷെയ്‌ലിന്റെ പിതാവിന്റെ പിറന്നാള്‍ ദിനമായിരുന്നതിനാല്‍ വിവാഹം വളരെ സിംപിളാക്കുകയായിരുന്നു. 2016 ലായിരുന്നു പിതാവ് അന്തരിക്കുന്നത്.
'മഹമലി പ്യാര്‍' എന്ന പാട്ടിന് വേണ്ടിയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഷെയ്ല്‍ പാടിയപ്പോള്‍ സമേഷയായിരുന്നു മ്യൂസിക് വീഡിയോ അവതരിപ്പിച്ചത്. നടിയുടെ ഫോട്ടോസ് കണ്ടതിന് ശേഷമായിരുന്നു അദ്ദേഹം പാട്ടിന് വേണ്ടി സമേഷയെ സമീപിച്ചത്. പിന്നീട് എന്നോട് പ്രണയം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞെങ്കിലും എനിക്ക് അങ്ങനെ തോന്നിയിരുന്നില്ല.

എന്നിരുന്നാലും പാട്ട് നിര്‍മ്മിക്കുന്നതിനിടെ കൂടുതല്‍ പരിചയപ്പെടുകയും അടുപ്പത്തിലാകുകയായിരുന്നു. ഷെയ്ല്‍ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്നും വിവാഹത്തിന് പിന്നാലെ സമേഷ വെളിപ്പെടുത്തിയിരുന്നു. രസകരമായ കാര്യം സമേഷയെക്കാള്‍ പത്ത് വയസ് ഷെയ്‌ലിന് കൂടുതലുണ്ടെന്നുള്ളതാണ്. ആദ്യ വിവാഹത്തില്‍ കൗമാരക്കാരയ രണ്ട് മക്കള്‍ കൂടി ഷെയ്‌ലിനുണ്ട്. സമേഷയ്ക്കും ആദ്യ ബന്ധത്തില്‍ പത്ത് വയസുള്ള ഒരു മകനുണ്ട്.
അറിഞ്ഞും അറിയാമലും എന്ന ചിത്രത്തിലൂടെയായിരുന്നു സമേഷ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നവദീപും ആര്യയുമായിരുന്നു നായകന്മാര്‍. ഈ ചിത്രം ബ്ലോക്ക്ബസ്റ്ററായിരുന്നു. പിന്നീട് നിരവധി അവസരങ്ങള്‍ തമിഴില്‍ നിന്നും സമേഷയ്ക്ക് ലഭിച്ചിരുന്നു.


Click it and Unblock the Notifications