മരണത്തിന് കീഴടങ്ങും മുൻപ് വരെ ചിത്ര ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു, അവസാനം പങ്കുവെച്ചത് ഈ ചിത്രം...

നടിയും അവതാരകയുമായ വിജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ചിത്രയെ പുലർച്ചെ ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Recommended Video

നടി ചിത്ര ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ..വിവരങ്ങൾ | FilmiBeat Malayalam

viija chithra

ഇവിപി ഫിലിം സിറ്റിയിൽ നിന്ന് ഷൂട്ടിങ്ങ് കഴിഞ്ഞ് പുലർച്ചെ 2.30 നാണ് നടി ഹോട്ടൽ മുറിയിൽ മടങ്ങി എത്തിയത്. ചിത്ര ഭാവി വരനായ ഹേമന്ദിനോടൊപ്പമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നടിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിപ്രഷനാണ് കാരണമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രയുടെ മരണത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സീരിയൽ ചിത്രീകരണം കഴിഞ്ഞ് ലൊക്കേഷനിൽ നിന്ന് പുലർച്ചെ 2.30 ഓടെ ഹോട്ടലിൽ തിരിച്ചെത്തിയ ചിത്ര കുളിക്കാനായി മുറിയിലേയ്ക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹേമന്ദ് ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നു. മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെ ആണ്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ചിത്ര. കഴിഞ്ഞ ദിവസവും തന്റെ ഏറ്റവും പുതിയ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പാണ്ഡ്യൻ സ്റ്റോർസിൽ മുല്ല എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിലൂടെ നടിക്ക് ലഭിച്ചത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് ചിത്ര. നടിയുടെ പെട്ടെന്നുള്ള വിയോഗം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

ചിത്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X