മകളുമായിട്ടുള്ള ബന്ധം പിരിഞ്ഞു,എന്നാൽ രജനി നൽകിയ ആ സമ്മാനം ധനുഷിന് വേണം, കാരണം ...

സാമന്ത- നാഗ ചൈതന്യ വിവാമോചനത്തിന് പിന്നാലെ തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച മറ്റൊരു വിവാഹമോചനമായിരുന്നു ധനുഷിന്റേയും ഐശ്വര്യ രജനികാന്തിന്റേയും. 18 വർഷത്തെ ദീർഷകാല ബന്ധമായിരുന്നു താരങ്ങൾ അവസാനിപ്പിച്ചത്.2020 ജനുവരി 17 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. അന്ന് ഏറെ വൈകിയാണ് ഡിവോഴ്സിനെ കുറിച്ചുള്ള കുറിപ്പ് താരങ്ങൾ പങ്കുവെച്ചത്. എന്നാൽ രാത്രി തന്നെ സംഭവം വൈറൽ ആവുകയായിരുന്നു.

മാത്യക ദമ്പതികൾ എന്നാണ് ഇവരെ സിനിമ രംഗത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും കാലത്തെ ശക്തമായ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം പിന്നീട് വേർപിരിയലിനെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല. ധനുഷും ഐശ്വര്യയും ചെന്നൈയിൽ ഇല്ലെന്നാണ് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്.

പ്രശ്നം

2020വരെ ധനുഷ്- ഐശ്വര്യ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ കോളിവുഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു ഇത്തരം പ്രതികരണങ്ങൾ പുറത്തെത്തുന്നത്. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. വിവാഹ മോചനം കഴിഞ്ഞ കുറച്ചു നാളുകളായി ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നു. ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്നു എന്നുള്ള തീരുമാനം എടുത്തതെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കുഞ്ഞുങ്ങൾ

ധനുഷിന്റെ ജോലി തിരക്കാണ് താരപുത്രിയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ത്യ ടുഡെയാണ് സുഹൃത്തിനെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവെന്നും സുഹൃത്ത് പറയുന്നു. മക്കളുടെ കാര്യത്തിലായിരുന്നു ഐശ്വര്യയ്ക്ക് ആശങ്കയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോ-പാരന്റിംഗാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നതെന്നും സുഹൃത്ത് പറയുന്നു.

വിവാഹമോചനം

സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ഏറെ നാളത്തെ ചർച്ചയ്ക്ക് ശേഷമാണ് ഇവർ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് വിവരം. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടേയുമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നത് എന്നാണ് ധനുഷും ഐശ്വര്യയും ചേര്‍ന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇവർക്ക് യാത്ര , ലിംഘ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കളുടെ കാര്യത്തിൽ ഇരുവരും ഒന്നിച്ച് നിൽക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ധനുഷ്  പറയുന്നു

വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു.

ഐശ്വര്യയുടെ വാക്കുകൾ

അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്.വിവാഹമോചനത്തിന് ശേഷവും ധനുഷിന്റെ പേരും ചിത്രവും ഐശ്വര്യ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിയിട്ടില്ല. ഐശ്വര്യ ആർ ധനുഷ് എന്നാണ് നടിയുടെ പേര്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇരുവരും ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകർ പറയുന്നു. വേർപിരിയുന്നതിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചതിന് ശേഷം ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മറ്റൊരു പോസ്റ്റും പങ്കുവെച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഐശ്വര്യ. ചെറിയ വിശേഷങ്ങൾ പോലും താരം പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ബന്ധം പിരിയുന്നില്ല

അതേസമയം ഇവരെ ഒന്നിപ്പിക്കാനുള്ള ചർച്ചകൾ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് തകൃതിയായി നടക്കുകയാണ്. രജനികാന്ത് ധാനുഷിനേയും ഐശ്വര്യയേയു കണ്ട് സംസാരിച്ചെന്നും ധനുഷിന്റെ പിതാവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ വിവാഹമോചനത്തിന് കാരണം ചെറയ പ്രശ്നങ്ങളാണെന്നും പിതാവ് കസ്തൂരി രാജ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.... '' അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു എന്നും കസ്തൂരി രാജ പറയുന്നു. കൂടാതെ ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്നും പറയുന്നുണ്ട്., രജനികാന്ത് ഉൾപ്പെടെയുള്ളവർ താരങ്ങളോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ പറഞ്ഞു.

ബന്ധം തുടരും

രജനികാന്തുമായി വളരെ അടുത്ത ബന്ധമാണ് ധനുഷിനുള്ളത്. മൂന്ന് മാസങ്ങൾക്ക് മുൻപ് ഇരുവരും ഒന്നിച്ചായിരുന്നു ദേശീയ പുരസ്കാരം ഏറ്റുവാങ്ങാൻ പോയത്. ഇവർക്കൊപ്പമുള്ള ഐശ്വര്യയുടെ ചിത്രങ്ങള‌ും വൈറൽ ആയിരുന്നു. ഇപ്പോൾ പുറത്തു വരുന്നത് രജനികാന്തിനോടുള്ള നടന്റെ അടുത്ത ബന്ധത്തെ കുറിച്ചാണ്. മകളുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചുവെങ്കിലും കുടുംബവും തലൈവരുമായുള്ള ആത്മബന്ധം എന്നും ധനുഷ് കാത്തുസൂക്ഷിക്കുമത്രേ.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
രജനിയുടെ സമ്മാനം

നടനോടുള്ള ബഹുമാന സൂചകമായി രജനി നൽകിയ അപൂർവ രൂദ്രക്ഷമാല തിരികെ ഏൽപ്പിക്കില്ലെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. 2004ലാണ് രജനികാന്ത് ഹിമാലയത്തിൽ നിർമ്മിച്ച ഒരു അപൂർവ രുദ്രാക്ഷ മാല ധനുഷിന് നൽകുന്നത്. ഒരു ശിവ ഭക്തനാണ്. അതിനാൽ നടന് അതൊരു വിലപ്പെട്ട സമ്മാനമാണ് . ഐശ്വര്യയിൽ നിന്ന് വേർപിരിഞ്ഞ ശേഷവും തലൈവയോടുള്ള ബഹുമാനം കണക്കിലെടുത്ത് സമ്മാനം തന്നോടൊപ്പം സൂക്ഷിക്കാൻ താരം തീരുമാനിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X