നയന്‍താരയും വിഘ്‌നേഷും ഗോവയില്‍! യാത്രയ്ക്ക് പിന്നിലൊരു കാരണമുണ്ട്! ചിത്രം വൈറലാവുന്നു

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് നയന്‍താരയെ വിശേഷിപ്പിക്കുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണ് താരം. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. വിവാഹം തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കുമെന്നായിരുന്നു നയന്‍താര പറഞ്ഞത്. പൊതുപരിപാടികളിലും ക്ഷേത്രസന്ദര്‍ശനങ്ങളുമൊക്കെയായി ലേഡി സൂപ്പര്‍ സ്റ്റാറും സംവിധായകനും ഇടയ്ത്ത് യാത്രകള്‍ നടത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുമുണ്ട്.

ഗോവന്‍ യാത്രയ്ക്കിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നയന്‍സിനൊപ്പം ഗോവയില്‍ അവധിയാഘോഷത്തിലാണ് താനെന്ന് വ്യക്തമാക്കി വിഘ്‌നേഷായിരുന്നു എത്തിയത്. തങ്ങള്‍ ഇരുവരും ഗോവയിലാണെന്നും വെക്കേഷന്‍ ആഘോഷമാണെന്നും പറഞ്ഞെത്തിയ സംവിധായകന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നയന്‍താരയുടെ മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ സമയത്താണോ അവധിയാഘോഷമെന്നുള്ള വിമര്‍ശനങ്ങളുമായാണ് ചിലരെത്തിയത്. മനോഹരമായ ഫോട്ടോയെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.

ഇത്തവണ നയന്‍താരയുടെ കുടുംബത്തിനൊപ്പമായാണ് വിഘ്‌നേഷ് ശിവന്‍ ഓണം ആഘോഷിച്ചത്. ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹം തീരുമാനിക്കുന്നതിന് വേണ്ടിയാണോ സംവിധായകന്‍ കേരളത്തിലേക്ക് എത്തിയതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹ വാര്‍ത്ത വീണ്ടും സജീവമായതോടെയായിരുന്നു വിഘ്‌നേഷ് ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ നയന്‍താര മൗനം പാലിക്കാറാണ് പതിവ്.

Nayanthara

ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണെന്നായിരുന്നു വിഘ്നേഷ് ശിവന്‍ പറഞ്ഞത്.

പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താമെന്നായിരുന്നു ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X