»   » പവര്‍ഫുള്ളാണ് പവര്‍ പാണ്ടി!!! ധനുഷിനെ കാണാന്‍ കണ്ണുനട്ടിരിക്കണം!!! ആരാണി പവര്‍ പാണ്ടി??? കാണാം!!!

പവര്‍ഫുള്ളാണ് പവര്‍ പാണ്ടി!!! ധനുഷിനെ കാണാന്‍ കണ്ണുനട്ടിരിക്കണം!!! ആരാണി പവര്‍ പാണ്ടി??? കാണാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമിയല്‍ ധനുഷിന്റെ സാന്നിദ്ധ്യമില്ലാതിരുന്ന ഒരു മേഖലയിലൂടെ സാന്നിദ്ധ്യമറിയിക്കുകയാണ് അദ്ദേഹം. അഭിനയം, സംഗീതം, നിര്‍മാണം ഇവയില്‍ കഴിവ് തെളിയിച്ച് ധനുഷ് സംവിധാനത്തിലാണ് ഇക്കുറി കൈവച്ചിരിക്കുന്നത്.

ധനുഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിന്നു 'പവര്‍ പാണ്ടി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ധനുഷ് ഒരുക്കുന്നത്.

ധനുഷ് ചിത്രത്തിന്റെ ട്രെയിലറില്‍ ധനുഷിനെ കാണാന്‍ ഇമ ചിമ്മാതെ കാത്തിരക്കണം ആരാധകര്‍. ചിത്രത്തിലെ നായകന്‍ ധനുഷല്ലെന്നതാണ് കാരണം. പക്ഷെ ധനുഷും ചിത്രത്തിലെത്തുന്നുണ്ട്. അതിഥി താരമായാണ് ധനുഷ് പവര്‍ പാണ്ഡ്യനില്‍ എത്തുന്നത്.

വെറ്ററന്‍ താരം രാജ് കിരണാണ് ചിത്രത്തില്‍ നായകനാകുന്നത്. 64 വയലുള്ള പാണ്ഡ്യന്‍ പഴനി സ്വാമി എന്ന കഥാപാത്രമായാണ് രാജ് കിരണ്‍ അഭിനയിക്കുന്നത്. പ്രസന്ന, ചായ സിംഗ്, രേവതി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ആക്ഷനും പ്രണയവും ഒന്നിച്ച് ചേരുന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. ചിത്രത്തില്‍ രേവതിയാണ് രാജ് കിരണിന്റെ ജോഡിയായി എത്തുന്നത്. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി ജീവിക്കുന്ന മുത്തശ്ശന്റെ കഥാപാത്രാണ് രാജ് കിരണിന്റെ പവര്‍ പാണ്ഡ്യന്‍. വേല്‍ രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹകണം നിര്‍വഹിക്കുന്നത്.

ധനുഷ് നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് വിഐപി 2. വേലയില്ലാ പട്ടത്താരി എന്ന ധനുഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിഐപി 2. ധനുഷിന്റെ കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഐശ്വര്യ ധനുഷാണ്. അമല പോളാണ് ചിത്രത്തിലെ നായിക.

പവർ പാണ്ടി ട്രെയിലർ കാണാം...

English summary
Dhanush directorial debut Power Paandy trailer released. Actor Raj Kiran playing the lead role. Its an action packed family movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam