പിറന്നാള്‍ ദിനത്തില്‍ പ്രഭാസിന്റെ മനസറിഞ്ഞ് അനുഷ്‌കയുടെ പിറന്നാള്‍ സമ്മാനം!

By Jince K Benny

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാക്കി വളര്‍ത്തിയ സിനിമയാണ് ബാഹുബലി. പ്രഭാസിനേക്കുറിച്ച് മാത്രമല്ല ബാഹുബലിക്ക് ശേഷം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തത് ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രം ദേവസേനയെ അവതരിപ്പിച്ച അനുഷ്‌കയേക്കുറിച്ച് കൂടെയാണ്.

ബാഹുബലിക്ക് ശേഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് അനുഷ്‌ക പ്രഭാസ് പ്രണയം ആയിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ മാസങ്ങളോളം ഇരുവരും നിറഞ്ഞു നിന്നു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായി അനുഷ്‌ക രംഗത്ത് വന്നതോടെ അതിനൊരു കുറവുണ്ടായി. എന്നാല്‍ ആ പ്രണയകഥയ്ക്ക് പുതിയ മാനം നല്‍കുകയാണ് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ അനുഷ്‌ക നല്‍കിയ സമ്മാനം.

പ്രഭാസിന്റെ പിറന്നള്‍

പ്രഭാസിന്റെ പിറന്നള്‍

ബാഹുബലി താരം പ്രഭാസിന്റെ 38ാം പിറന്നാള്‍ ആയിരുന്നു തിങ്കളാഴ്ച കഴിഞ്ഞത്. സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

അനുഷ്‌കയുടെ സമ്മാനം

അനുഷ്‌കയുടെ സമ്മാനം

പിറന്നാള്‍ ദിനത്തില്‍ അനുഷ്‌ക തന്റെ പ്രിയ സുഹൃത്തിന് സമ്മാനിച്ചത് വില കൂടിയ ഒരു ഡിസൈര്‍ വാച്ചാണ്. അതിനൊരു കാരണവുമുണ്ട്. വാച്ചുകളോട് പ്രഭാസിന് ഏറെ പ്രിയമാണെന്ന് അനുഷ്‌കയ്ക്ക് നന്നായി അറിയാം.

അനുഷ്‌കയുടെ ആശംസ

അനുഷ്‌കയുടെ ആശംസ

പിറന്നാള്‍ സമ്മാനം മാത്രമല്ല ഡാര്‍ലിംഗ് പ്രഭാസിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസയും അനുഷ്‌ക അറിയച്ചിരുന്നു. അനുഷ്‌കയുടെ പിറന്നാള്‍ ആശംസ ഏറെ ശ്രദ്ധേയമാകുകയും ചെയ്തു.

ബാഹുബലിക്ക് ശേഷം

ബാഹുബലിക്ക് ശേഷം

ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും വീണ്ടും ഒന്നിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു സിനിമ ഇതുവരേയും ഇരുവരുടേയും ലിസ്റ്റില്‍ ഇല്ല.

നാല് സിനിമകള്‍

നാല് സിനിമകള്‍

ബാഹുബലി പരമ്പരയിലെ രണ്ട് സിനിമകള്‍ ഉള്‍പ്പെടെ നാല് സിനിമകളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങള്‍ പ്രഭാസിന്റെ കരിയറിലെ മികച്ച വിജയങ്ങളായിരുന്നു. ബാഹുബലി 2ല്‍ മാത്രമാണ് അനുഷ്‌ക പ്രഭാസിന്റെ നായികയായത്.

വിവാഹിതരാകുമോ?

വിവാഹിതരാകുമോ?

അനുഷ്‌കയും പ്രഭാസും വിവാഹിതരാകുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രഭാസ് ഇതുവരെ വിവാഹം കഴിക്കാത്തതിന് പിന്നിലും അനുഷ്‌കയാണെന്നും പ്രചരണങ്ങള്‍ ഉണ്ട്.

പുതിയ സിനിമ

പുതിയ സിനിമ

ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായ് പ്രഭാസ്-അനുഷ്‌ക ആരാധകര്‍ കാത്തിരിക്കുകയാണ്. മികച്ചൊരു തിരക്കഥ ലഭിച്ചാല്‍ വീണ്ടും ഒന്നിക്കും എന്ന് തന്നെയാണ് ഇരുവരും പറയുന്നതും. റൊമാന്റിക് ചിത്രത്തിനായാണ് പ്രഭാസ് കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

അനുഷ്‌കയുടെ ട്വീറ്റ്

പ്രഭാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അനുഷ്‌കയുടെ ട്വീറ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X