പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്... ആരാധകര്‍ക്കായി കാത്തുവച്ചിരിക്കുന്ന സമ്മാനം ഇതാ

By Jince K Benny

സിനിമ ലോകത്തെ ഒരോ സൂപ്പര്‍ താരങ്ങളുടേയും പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി എപ്പോഴും സര്‍പ്രൈസുകള്‍ കരുതി വയ്ക്കാറുണ്ട്. ഇളയദളപതി വിജയ് തന്റെ പിറന്നാള്‍ ദിനത്തിലാണ് മെര്‍സലിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടത്. സൂര്യയും ഇക്കാര്യത്തില്‍ വ്യത്യസ്തനായില്ല.

താരങ്ങളുടെ പിറന്നാളള്‍ തങ്ങളുടെ സിനിമകളുടെ പ്രമോഷന്‍ നടത്താനും വളരെ ബുദ്ധി പരമായി ഉപയോഗിക്കുകയാണ്. ബാഹുബലി പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രഭാസിന്റെ പിറന്നാലാണ് ഒക്ടോബര്‍ 23ന്. താരവും തന്റെ ആരാധകരെ ഞെട്ടിക്കാനുള്ള അണിയറ ഒരുക്കത്തിലാണെന്നാണ് സൂചന.

പിറന്നാള്‍ സമ്മാനം

പിറന്നാള്‍ സമ്മാനം

ആരാധകര്‍ക്കായി പ്രഭാസും ഒരു പിറന്നാള്‍ സമ്മാനം കരുതി വയ്ക്കുന്നുണ്ടെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണം നടക്കുന്നതിനാല്‍ അത് എന്തായിരിക്കും എന്നതിനേക്കുറിച്ചും ചില സൂചനകള്‍ ലഭ്യമായിട്ടുണ്ട്.

ഒന്നല്ല ഒരു കൂട്ടം

ഒന്നല്ല ഒരു കൂട്ടം

സാധാരണ ഒരു പോസ്റ്ററിലോ, ടീസറിലോ വീഡിയോയിലെ ഇത്തരം സമ്മാനങ്ങള്‍ ഒതുങ്ങുമ്പോള്‍ ഒരു കൂട്ടം സമ്മാനങ്ങളാണ് പ്രഭാസ് ഒരുക്കുന്നത്. സാഹോയുടെ മേക്കിംഗ് വീഡിയോയു പുതിയ പോസ്റ്ററുകളും ഫോട്ടോ ഷൂട്ടും 22ന് രാത്രി പുറത്ത് വിടാനാണ് താരം പദ്ധതിയിടുന്നത്.

ഇരട്ടി സന്തോഷം

ഇരട്ടി സന്തോഷം

പ്രഭാസ് ആരാധകര്‍ക്ക് ആവോളം സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണിത്. എന്നാല്‍ ആ സന്തോഷം ഇരട്ടിയാക്കാനായി അന്ന് ഫേസ്ബുക്ക് ലൈവില്‍ എത്താനും പ്രഭാസ് പദ്ധതിയിടുന്നുണ്ട്.

വ്യത്യസ്തമായ ഗെറ്റപ്പ്

വ്യത്യസ്തമായ ഗെറ്റപ്പ്

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോയില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിനായി ശരീരഭാരം കുറച്ച് മെലിയുകയും ചെയ്തിട്ടുണ്ട്.

ദുബായിലേക്ക്

ദുബായിലേക്ക്

പ്രധാന ഷെഡ്യൂള്‍ ഹൈദ്രബാദില്‍ പൂര്‍ത്തിയാക്കി സാഹോ യൂണിറ്റ് അടുത്ത് മാസം ദുബായിലേക്ക് തിരിക്കും. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കെന്നി ബെയ്റ്റിസിന് കീഴില്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും അവിടെ ചിത്രീകരിക്കുക.

120 കോടി ചിത്രം

120 കോടി ചിത്രം

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമെത്തുന്ന ഈ പ്രഭാസ് ചിത്രവും ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. 120 കോടി മുതല്‍ മുടക്കിലെത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ്, കരണ്‍ ജോഹര്‍ എന്നിവരാണ്. സുജീത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്രദ്ധ കപൂര്‍ നായിക

ശ്രദ്ധ കപൂര്‍ നായിക

സാഹോയില്‍ അനുഷ്‌ക പ്രഭാസിന്റെ നായികയായി എത്തുമെന്ന് ആദ്യം പ്രചരണങ്ങളുണ്ടായിരുന്നെങ്കിലും ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയാകുന്നത്. കത്രീന കൈഫിനേയും നായികയായി പരഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X