»   » ബാഹുബലിക്ക് മുന്‍പേ തന്നെ പ്രഭാസിനെ അറിയാം, പ്രഭുദേവയും പ്രഭാസും തമ്മില്‍ എന്താണ് ബന്ധം ?

ബാഹുബലിക്ക് മുന്‍പേ തന്നെ പ്രഭാസിനെ അറിയാം, പ്രഭുദേവയും പ്രഭാസും തമ്മില്‍ എന്താണ് ബന്ധം ?

Posted By: Nihara
Subscribe to Filmibeat Malayalam

ബാഹുബലി ഇറങ്ങിയതോടെ പ്രഭാസിന്റെ താരമൂല്യവും വര്‍ധിച്ചു. ആരാധകരുടെ പ്രിയതാരമായി മാറിയ പ്രഭാസിന്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബാഹുബലിക്ക് ശേഷം താരം നായകനായെത്തുന്ന സഹോയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി താരം താടി കളഞ്ഞത് വാര്‍ത്തയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് സോഹയില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.

Prabhas and Prabhudeva

ബാഹുബലി ഇറങ്ങുന്നതിനും മുന്‍പേ തനിക്ക് പ്രഭാസിനെ അറിയാമായിരുന്നുവെന്നാണ് പ്രഭുദേവ പറഞ്ഞത്. അദ്ദേഹത്തെ ഡയറക്ട് ചെയ്യാന്‍ എളുപ്പമാണെന്നും ഡാന്‍സ് മാസ്റ്റര്‍ പറയുന്നു. തന്റെ ഹിന്ദി ചിത്രമായ ആക്ഷന്‍ ജാക്‌സണില്‍ പ്രഭാസ് അഭിനയിച്ചിരുന്നുവെന്ന് പ്രഭുദേവ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ തനിക്കിഷ്ടമാണെന്നും പ്രഭുദേവ പറഞ്ഞു. ബാഹുബലി മാത്രം കണ്ടല്ല താന്‍ ഇത് പറയുന്നത്.

പ്രഭാസുമായുള്ള ചിത്രത്തെക്കുറിച്ചുള്ള ആലോചനയിലാണ് താനെന്നും പ്രഭുദേവ പറഞ്ഞു. സഹോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. അതിനു ശേഷം തങ്ങള്‍ ഇരുവരും വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ വാര്‍ത്തയെ സ്വീകരിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ചിത്രം എന്നു സംഭവിക്കുമെന്നാണ് ഇനി അറിയേണ്ടത്.

English summary
In fact, he sportingly did a cameo in my Hindi film Action Jackson. I’d love to direct him. And not just because of Baahubali. He continued, “There’s no point in doing a film together just because it makes business. I have been thinking of a film with Prabhas for a while now. Right now, he’s busy with his next Telugu film Saaho, post which we will do our film together.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam