»   » ഒരുപാട് കാത്തിരിക്കേണ്ട, ബാഹുബലി 2 ട്രെയിലര്‍ റിലീസ് തീയതി തീരുമാനിച്ചു, ഗംഭീര ചടങ്ങ് മുംബൈയില്‍

ഒരുപാട് കാത്തിരിക്കേണ്ട, ബാഹുബലി 2 ട്രെയിലര്‍ റിലീസ് തീയതി തീരുമാനിച്ചു, ഗംഭീര ചടങ്ങ് മുംബൈയില്‍

Posted By: Nihara
Subscribe to Filmibeat Malayalam

ബ്രഹാമാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. സാങ്കേതികത്തികവു കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകളേറെയായി.

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമായുടെ ആദ്യഭാഗം അവസാനിപ്പിച്ചത്. ഏപ്രില്‍ 28 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ഗംഭീരമായി നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.

അഭിനേതാക്കള്‍ പങ്കെടുക്കും

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ടീസര്‍ റിലീസ് മുംബൈയില്‍ വെച്ച് ഗംഭീരമായി നടത്താനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്.മാര്‍ച്ച് 15ന് ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് സിനിമാലോകത്തെ വാര്‍ത്തകള്‍. സംവിധായകന്‍ രാജമൗലിയും പ്രധാന അഭിനേതാക്കളായ പ്രഭാസും തമന്നയും അനുഷ്‌കയും റാണാ ദഗ്ഗുബാട്ടിയും ചടങ്ങിലുണ്ടാവും.

ട്രെയിലര്‍ റിലീസ് മാര്‍ച്ച് 15 ന്

മാര്‍ച്ച് 15നാണ് ബാഹുബലി 2ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. അവസാന ഘട്ട മിനുക്കു പണിയിലാണ്. കംപ്യൂട്ടര്‍ ജനറേറ്റഡ് ഷോട്ടുകളും സൗണ്ട് ട്രാക്കുമാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നത്.

പോസ്റ്ററിലെ പിഴവ് വിവാദമായിരുന്നു

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ട് അധികം നാളായിട്ടില്ല. പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ അതിലെ അബദ്ധങ്ങള്‍ കണ്ടെത്തിയത്.

ടീസര്‍ തീയതിയുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക

മാര്‍ച്ച് 15നാണ് ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ ടീസര്‍ റിലീസിങ്ങിനെക്കുറിച്ച് ഇപ്പോഴും ആശങ്ക തുടരുകയാണ്. ടീസര്‍ റിലീസിങ്ങിന് ചെറിയ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് സംവിധായകന്‍ രാജമൗലി അറിയിച്ചിട്ടുള്ളത്.

English summary
Director S.S.Rajamouli's epic blockbuster 'Baahubali' will have its sequel, 'Baahuabli: The Conclusion' released in the last week of April, 2017. The shooting of this mega budget film that included epic war sequences has been completed and the team is busy with the post-production for the past few months.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam