»   » ബാഹുബലി പ്രഭാസിന്റെ കണ്ടക ശനിയല്ല, ശുക്രനാ... ശുക്രന്‍!!! ബാഹുബലിയെ പിന്നിലാക്കി സാഹോ...

ബാഹുബലി പ്രഭാസിന്റെ കണ്ടക ശനിയല്ല, ശുക്രനാ... ശുക്രന്‍!!! ബാഹുബലിയെ പിന്നിലാക്കി സാഹോ...

Posted By: Karthi
Subscribe to Filmibeat Malayalam

റിലീസ് ചെയ്ത് മാസം ഒന്ന് പിന്നിട്ടിട്ടും ബാഹുബലിയുടെ വാര്‍ത്താ പ്രാധാന്യം അല്പം പോലും കുറഞ്ഞിട്ടില്ല. കാരണം റെക്കോര്‍ഡുകളെ പഴങ്കഥയാക്കി കുതിക്കുകയാണ് ചിത്രം. ആദ്യ 1000 കോടി, 1500 കോടി എന്നീ റെക്കോർഡുകളും ബാഹുബലി സ്വന്തം പേരിലാക്കിക്കഴിഞ്ഞു. 

'ശ്രുതിഹാസന്‍ പോകട്ടെ, പകരം ഞാന്‍ വരാം', സംഘമിത്രയാകാന്‍ ബോളിവുഡ് നായിക...

വക്കീലാണ്, പക്ഷെ കോടതിയില്‍ പോകില്ല... കാരണം, വേറെ പണിയുണ്ട്!!! ദിലീപ് ഇങ്ങനെയാണ്...

നിര്‍മാതിവിന് മാത്രമല്ല അതിലെ താരങ്ങള്‍ക്കും ബാഹുബലി ഏറെ ഗുണം ചെയ്തു. ബാഹുബലിയായി എത്തിയ പ്രഭാസ് നാല് വര്‍ഷമാണ് ചിത്രത്തിനായി മാറ്റിവച്ചത്. ഇത് പ്രഭാസിന് ദോഷമായി എന്ന രീതിയല്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം തിരുത്തുന്ന രീതിയിലാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

ഉത്തര കൊറിയയെ വീഴ്ത്താന്‍ അമേരിക്ക; മിസൈല്‍ ആകാശത്ത് വച്ച് തകര്‍ത്തു, ആക്രോശിച്ച് ട്രംപ്

അടുത്ത ചിത്രവും ബിഗ് ബജറ്റ്

ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന പുതിയ ചിത്രം സാഹോയും ബിഗ് ബജറ്റാണ്. 150 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ബാഹുബലിയെ കടത്തി വെട്ടി

റിലീസിന് മുന്നേ ബാഹുബലിയെ കടത്തിവെട്ടിയിരിക്കുകയാണ് പ്രഭാസിന്റെ പുതിയ ചിത്രം സാഹോ. ബാഹുബലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി 400 കോടി രൂപയ്ക്കാണ് സാഹോയുടെ വിതരണാവകാശം വിറ്റ് പോയിരിക്കുന്നത്. ഇറോസ് ഇന്റര്‍ നാഷണലാണ് വിതരണാവകാശം വാങ്ങിയിരിക്കുന്നത്. ബാഹുബലിയുടെ വിതരണാവകാശം 350 കോടി രൂപയായിരുന്നു.

നാല് ഭാഷകളില്‍

ബാഹുബലിക്ക് പിന്നാലെ എത്തുന്ന പ്രഭാസ് ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.

ഷൂട്ടിന് മുന്നേ ടീസര്‍

ചിത്രീകരണം തുടങ്ങിയതിന് ശേഷം ഏറ്റവും മനോഹര രംഗങ്ങളുള്‍പ്പെടുത്തിയാണ് സാധരണ ടീസറുകള്‍ സൃഷ്ടിക്കാറുള്ളത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി സാഹോ പ്രേക്ഷകരെ ആദ്യം ഞെട്ടിച്ചു. ടീസര്‍ വന്‍ഹിറ്റായിരുന്നു.

റോഡ് ത്രില്ലര്‍

റോഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് സാഹോ. പുലിമുരുകന്‍ സിനിമയേക്കാള്‍ ഉയര്‍ന്ന ബജറ്റിലാണ് സാഹോയിലെ ഒരു ഫൈറ്റ് ചിത്രീകരിക്കുന്നത്. രാജ്യാന്തര ഫൈറ്റ് മാസ്റ്ററായ കെന്നി ബേറ്റ്‌സസ് ആണ് 35 കോടി മുതല്‍ മുടക്കില്‍ ആ സംഘട്ടന രംഗം ചിത്രീകരിക്കുന്നത്.

ഇതാണ് മറുപടി

ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി നാല് വര്‍ഷം പൂര്‍ണമായി മാറ്റി വച്ച പ്രഭാസ് കാണിച്ചത് മണ്ടത്തരമാണെന്നും അതുകൊണ്ട് പ്രഭാസിനിപ്പോള്‍ സിനിമകളില്ലെന്നും പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് സാഹോ. തിയറ്ററിലും ചിത്രം വിജയമായാല്‍ അത് കരിയറില്‍ പ്രഭാസിന്റെ മികച്ച നേട്ടമാകും.

English summary
The theatrical rights of Prabhas' movie Saaho are in great demand and Eros International is ready to offer Rs 400 crore, which is bigger than that of the distribution rights of Baahubali 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam