»   » അനുഷ്‌ക ഇത് ഒരിക്കലും മറക്കില്ല, പ്രഭാസിനും കിട്ടി എട്ടിന്റെ പണി! ഇനി ഇവര്‍ക്ക് ഇതേയുള്ളു വഴി...

അനുഷ്‌ക ഇത് ഒരിക്കലും മറക്കില്ല, പ്രഭാസിനും കിട്ടി എട്ടിന്റെ പണി! ഇനി ഇവര്‍ക്ക് ഇതേയുള്ളു വഴി...

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ജോഡികളാണ് അനുഷ്‌ക ഷെട്ടിയുംയും പ്രഭാസും. ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ചതും ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയായിരുന്നു. മൂന്ന് ചിത്രങ്ങളില്‍ മാത്രം ഒരുമിച്ച് അഭിനയിച്ച ഇവര്‍ വിവാഹിതരാകണമെന്ന് പോലും പ്രേക്ഷകര്‍ ആഗ്രഹിച്ചു. 

നായകന്മാര്‍ക്കുണ്ടോ ഈ ധൈര്യം? നായിക പ്രാധാന്യമുള്ള പുതിയ നയന്‍താര സിനിമയുടെ പ്രത്യേകത...

ഇതാണാ സുന്ദരി... മോഹന്‍ലാല്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ!

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിലേക്ക് ആദ്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതും അനുഷ്‌കയെയാണ്. എന്നാല്‍ പിന്നീട് ഒഴിവാക്കി. പ്രേക്ഷകരും പ്രഭാസിനൊപ്പം അനുഷ്‌ക സാഹോയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ശ്രദ്ധ കപൂറാണ് അനുഷ്‌കയ്ക്ക് പകരം സാഹോയില്‍ നായികയാകുന്നത്.

അനുഷ്‌കയെ മാറ്റി

സൈസ് സീറോ എന്ന ചിത്രത്തിലെ അമിത വണ്ണമുള്ള കഥാപാത്രത്തിന് വേണ്ടി അനുഷ്‌ക ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. ബാഹുബലിക്ക് വേണ്ടി ഭാരം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. സാഹോയിലും താരത്തിന് തിരിച്ചടിയായത് ഈ അമിത വണ്ണം തന്നെയായിരുന്നു.

തിരിച്ച് വരാന്‍ അനുഷ്‌ക

ശരീര ഭാരം പഴയപോലെ ആക്കാനുള്ള തീവ്ര ശ്രമത്തിലാണ് അനുഷ്‌ക. ബാഹുബലിക്ക് ശേഷം ഭാഗ്മതി എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് താരം അഭിനയിച്ചത്. അമിത ഭാരം അവസരങ്ങള്‍ തടയുമെന്ന തിരിച്ചറിവിലാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

എട്ട് മണിക്കൂര്‍ ജിമ്മില്‍

വിദേശത്ത് നിന്ന് ട്രീറ്റ്‌മെന്റ് വരെ നടത്തിയിട്ടും വണ്ണം കുറയാത്ത സാഹചര്യത്തില്‍ ദിവസം എട്ട് മണിക്കൂര്‍ വീതമാണ് അനുഷ്‌ക ജിമ്മില്‍ ചെലവഴിക്കുന്നത്. കഠിനമായ വ്യായാമത്തിലൂടെ ശരീര ഭാരം കുറയക്കാനാണ് താരത്തിന്റെ ശ്രമം.

സാഹോ ഒരു പാഠം

സാഹോയില്‍ അവസരം നഷ്ടപ്പെട്ട് ഒരു പാഠമായിട്ടാണ് താരം കാണുന്നത്. ബാഹുബലിയുടെ ചിത്രീകരണത്തിലും അമിത വണ്ണം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഫിറ്റ്‌നസ് കാര്യങ്ങള്‍ക്കായി പുതിയ ഒരു ട്രെയിനറേയും അനുഷ്‌ക നിയമിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രഭാസിനും കിട്ടി പണി

ബാഹുബലിയും രണ്ട് ഭാഗങ്ങളും ഹിന്ദിയും ഒരേ സമയം റിലീസ് ചെയ്തിരുന്നു. ഇവയുടെ പ്രമോഷന് വേണ്ടി താരം ബോളിവുഡിലും എന്നാല്‍ ഹിന്ദി അറിയാത്തത് പ്രഭാസിന് വെല്ലുവിളിയായി. ഇതോടെ ഹിന്ദി പഠിക്കാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് താരം.

സാഹോയ്ക്ക് മുമ്പ്

പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയും ഒരേ സമയം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സാഹോ പൂര്‍ത്തിയാകുന്നതിന് മുമ്പേ ഹിന്ദി പഠിക്കാനുള്ള തീരുമാനത്തിലാണ് പ്രഭാസ്. പക്ഷെ താരത്തിന് ഇതുവരെ ഹിന്ദി ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

സമയമില്ല

സാഹോയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഹിന്ദി പഠിക്കാന്‍ പ്രഭാസിന് സമയം കിട്ടുന്നില്ല. ഇതോടെ സംഗതി അത്ര എളുപ്പമല്ലെന്ന് താരത്തിന് മനസിലായി കഴിഞ്ഞു. ബോളിവുഡിലേക്കുള്ള അവസരമാണ് ഹിന്ദി പഠനത്തിലൂടെ താരം പ്രതീക്ഷിക്കുന്നത്.

അനുഷ്‌ക മാത്രം

നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മുന്നിലുള്ള ഏക നായിക അനുഷ്‌കയാണ്. മികച്ച തിരക്കഥകളുമായി എത്തുന്ന സംവിധായകരെ അനുഷ്‌ക നിരാശരാക്കാറില്ല. ബാഹുബലി അനുഷ്‌കയുടെ താരമൂല്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അനുഷ്‌കയും പ്രഭാസും

ശരീര ഭാരം കുറച്ച് സുന്ദരിയായ അനുഷ്‌കയും പ്രഭാസും ഒന്നിക്കുന്ന ഒരു ചിത്രത്തിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അനുഷ്‌ക നായികയാകുന്ന ഭാഗ്മതിയില്‍ പ്രഭാസ് അതിഥി വേഷത്തിലെത്തുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

English summary
Anushka Shetty was the first choice for Prabhas' Saaho but she was removed from the film because the makers thought that she was overweight for the role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam