അവർ തമ്മിൽ അത്രയും ആഴത്തിലുള്ള പരസ്പര ധാരണ; പ്രഭുദേവയും നയൻതാരയും ഇന്നും സുഹൃത്തുക്കൾ?

തെന്നിന്ത്യയിൽ ഇന്ന് പകരം വെക്കാനില്ലാത്ത താര റാണിയായ നയൻതാരയ്ക്ക് മറക്കാനാ​ഗ്രഹിക്കുന്ന ഒരു കഴിഞ്ഞ കാലമുണ്ടെന്ന് ഏവർക്കും അറിയാവുന്നതാണ്. ജീവിതവും കരിയറും കീഴ്മേൽ മറിച്ച സംഭവം നയൻതാരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രഭുദേവയുമായുള്ള പ്രണയവും ബ്രേക്കപ്പുമായിരുന്നു ഇത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രഭുദേവയുമായി നയൻതാര അടുത്തപ്പോൾ മിക്കവരും നെറ്റി ചുളിച്ചു. പ്രഭുദേവയുടെ ആദ്യ ഭാര്യ നയൻതാരയ്ക്കെതിരെ രം​ഗത്തെത്തുകയും കൂടി ചെയ്തതോടെ സാഹചര്യം വഷളായി.

നയൻതാരയുടെ കോലം കത്തിച്ച് സ്ത്രീകൾ പ്രതിഷേധിച്ചു. ​ഗോസിപ്പ് കോളങ്ങളിലെ നിറം പിടിപ്പിച്ച് കഥകളും കൂടി വന്നതോടെ നയൻതാരയ്ക്കെതിരെയുള്ള അധിക്ഷേപങ്ങൾ കടുത്തു. എന്നാൽ പ്രഭുദേവയുമായുള്ള ബന്ധത്തിൽ നയൻതാര ഉറച്ച് നിന്നു. 2011 ൽ ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച ശേഷം സിനിമാ രം​ഗം വിടുകയാണെന്ന് നയൻതാര പ്രഖ്യാപിച്ചു. പ്രഭുദേവയുമായി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു തീരുമാനം.

Prabhu Deva, Nayanthara

എന്നാൽ പിന്നീ‌ട് അപ്രതീക്ഷിത സംഭവങ്ങളാണ് നയൻതാരയുടെ ജീവിതത്തിലുണ്ടായത്. പ്രഭുവേദയുമായി ലിംവി​ഗ് റിലേഷൻഷിപ്പിലേക്ക് ന‌ടി കടന്നു. ഇതിനിടെ ആദ്യ ഭാര്യയുമായി പ്രഭുദേവ വിവാഹമോചനവും നേടി. എന്നാൽ നയൻതാരയുമായുള്ള ബന്ധം ഇദ്ദേഹത്തിന് മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല. ഒരുഘ‌ട്ടത്തിൽ രണ്ട് പേരും പിരിഞ്ഞു. നടിയെ തകർത്ത് കളഞ്ഞ സംഭവമായിരുന്നു അത്. പൊതുസമൂഹത്തിലെ പ്രതിഛായ, കരിയറിലെ താരത്തിളക്കം തുടങ്ങി എല്ലാം പ്രഭുദേവയ്ക്ക് വേണ്ടി നടി നഷ്‌ടപ്പെ‌ടുത്തിയിരുന്നു.

എന്നാൽ എല്ലാം അവസാനിച്ചെന്ന് കരുതിയിട‌ത്ത് നിന്നും തിരിച്ച് വരാൻ താരത്തിന് സാധിച്ചു. പ്രഭുദേവയെക്കുറിച്ച് പിന്നീട് നയൻതാര അഭിമുഖങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. നയൻതാര-പ്രഭുദേവ പ്രണയ കാലത്തെക്കുറിച്ചും വർഷങ്ങൾക്കിപ്പുറം ഇവർ തമ്മിലുളള ബന്ധം എങ്ങനെയാണെന്നും പ്രവചിക്കുകയാണ് പണ്ഡിറ്റ് ജ​ഗന്നാഥ് ​ഗുരിജി. താരങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്ന ഇദ്ദേഹം ഇരുവരു‌ടെയും പഴയ ദൃശ്യങ്ങളിലെ ശരീരഭാഷ വിശകലനം ചെയ്താണ് പ്രവചനം നടത്തുന്നത്.

Prabhu Deva, Nayanthara

പരസ്പരം നല്ല രീതിയിൽ മനസിലാക്കിയിരുന്നവരാണ് നയൻതാരയും പ്രഭുദേവയുമെന്ന് ഇദ്ദേഹം പറയുന്നു. പരസ്പരം ബഹുമാനം നൽകിയവരാണ് അവർ. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധയ‍ുണ്ടായിരുന്നു. പരസ്പരം ശക്തി നൽകാനും അം​ഗീകരിക്കാനും അഭിനന്ദിക്കാനും പറ്റുന്ന ആഴത്തിലുള്ള ധാരണ അവർക്കിടയിലുണ്ടായിരുന്നു.

പ്രഭുദേവ വളരെ സിംപിളായ വ്യക്തിയാണ്. ലജ്ജാശീലനാണെങ്കിലും നയൻതാരയ്ക്കൊപ്പം തമാശ പറയുന്നതും മറ്റും അദ്ദേഹം ആസ്വദിച്ചു. പ്രഭുദേവയുടെ ഇപ്പോഴത്തെ ശരീരഭാഷയിൽ നിന്നും നയൻതാരയുമായി പിരിഞ്ഞതിൽ ചില സമയത്ത് ഖേദമുണ്ടെന്ന് വ്യക്തമാണെന്നും ജ​ഗന്നാഥ് ​ഗുരുജി പറയുന്നു. പണ്ട് ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോൾ ഇവർ ബഹുമാന്യമായ ഒരു സൗഹൃദ മനോഭാവം പരസ്പരം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നാണ് ശരീര ഭാഷ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നതെന്നും ​ഗുരുജി അഭിപ്രായപ്പെട്ടു.

നിരവധി താരങ്ങളെക്കുറിച്ച് സമാനമായ പ്രവചനങ്ങൾ ഇദ്ദേഹം നട‌ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞതെല്ലാം മറന്ന് പ്രഭുദേവയും നയൻതാരയും ജീവിതത്തിൽ രണ്ട് ദിശയിലേക്ക് നീങ്ങിയി‌ട്ട് ഏറെക്കാലമായി. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഉയിർ, ഉലകം എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. മറുവശത്ത് പ്രഭുദേവ മുംബൈയിലെ ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിം​ഗിനെ വിവാഹം ചെയ്തു. അടുത്തിടെ ഇരുവർക്കും ഒരു മകളും പിറന്നു. ആദ്യ വിവാഹത്തിലെ മക്കളുടെ സംരക്ഷണച്ചുമതലയും പ്രഭുദേവയ്ക്കാണ്.

Read more about: prabhu deva nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X