»   » ദേവിയും നയന്‍താരയുമായി യാതൊരു ബന്ധവുമില്ല, ആവശ്യമില്ലാത്തത് ചിന്തിക്കേണ്ട: പ്രഭുദേവ തുറന്നടിച്ചു

ദേവിയും നയന്‍താരയുമായി യാതൊരു ബന്ധവുമില്ല, ആവശ്യമില്ലാത്തത് ചിന്തിക്കേണ്ട: പ്രഭുദേവ തുറന്നടിച്ചു

Posted By: ഭദ്ര
Subscribe to Filmibeat Malayalam

പ്രഭുദേവയും നയന്‍താരയും വീണ്ടും ഗോസ്സിപ്പുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. പ്രഭുദേവ നായകനാകുന്ന പുതിയ ചിത്രം ദേവിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ നയന്‍താരയെ കൂട്ടിചേര്‍ത്തുള്ള ഗോസിപ്പുകളാണ് പരക്കുന്നത്.

ദേവി എന്ന ചിത്രത്തില്‍ നയന്‍താരയുടെ പ്രണയമാണ് പറയുന്നത് എന്നായിരുന്നു കഥകള്‍. ഇതേ ചോദ്യം പ്രഭുദേവയോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു..

ദേവി എന്ന ചിത്രത്തില്‍


പ്രഭുദേവ നായകനാകുന്ന ദേവി എന്ന ചിത്രത്തില്‍ തമന്നയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നയന്‍താരയുടെ പ്രണയമാണ് ചിത്രത്തില്‍ പറയുന്നത് എന്നായിരുന്നു ഗോസിപ്പുകള്‍

പ്രഭുദേവയുടെ മറുപടി


ദേവിയും നയന്‍താരയും തമ്മില്‍ യാതൊരു ബന്ധവുമില്ല, എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കുന്നത്, എന്നായിരുന്നു പ്രഭുദേവയുടെ മറുപടി. സിനിമയുടെ പ്രചരണ പരിപാടികള്‍ക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

ചിത്രത്തിന്റെ സംവിധാനം


എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തമന്നയാണ് ചിത്രത്തിലെ നായിക. ഇടവേളയ്ക്ക് ശേഷം പ്രഭുദേവ നായക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ റിലീസ്


ഒക്ടോബര്‍ 7 നാണ് ചിത്രത്തിന്റെ റിലീസ്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

നയന്‍സിന്റെ ഫോട്ടോസിനായി...

English summary
Rumours have been miffing that the story of Prabhu Deva’s new movie ‘Devi’ explains the love life of Prabhu Deva and actress Nayanthara his alleged ex-girlfriend.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam