'പ്രഭുദേവ ആദ്യ ഭാര്യക്ക് നൽകിയ പണം; ഇതുപോലൊരു സെറ്റിൽമെന്റ് മുമ്പ് ഉണ്ടായിട്ടില്ല'; നടി പറയുന്നു

സിനിമാ ലോകത്ത് ഒരു സമയത്ത് വലിയ തോതിൽ ചർച്ചയായതാണ് പ്രഭുദേവയുടെ വ്യക്തി ജീവിതം. നയൻതാരയുമായുള്ള പ്രണയവും ബ്രേക്കപ്പുമാണ് ഇതിന് പ്രധാന കാരണമായത്. കോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി പ്രണയത്തിലായത്. ലത എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. മുസ്ലിം മതസ്ഥയായ റംലത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാനായി മതം മാറുകയും പേര് ലത എന്നാക്കുകയുമായിരുന്നു. മൂന്ന് മക്കളും ദമ്പതികൾക്ക് ജനിച്ചു.

ഇവരിൽ മൂത്തമകൻ കാൻസർ ബാധിച്ച് മരിച്ചു. ഈ മരണശേഷമണ്ടായ വിഷമഘട്ടത്തിലാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. എന്നാൽ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലത പ്രഭുദേവയ്ക്കും നയൻതാരയ്ക്കുമെതിരെ രംഗത്ത് വന്നു. എന്നാൽ ഇത് ഗൗനിക്കാതെ രണ്ട് പേരും മുന്നോട്ട് പോയി. 2011 ൽ പ്രഭുവേദ നിയമപരമായി ലതയുമായി വേർപിരിഞ്ഞു. എന്നാൽ നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. ലതയെ ഡിവോഴ്സ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ പ്രഭുദേവ നയൻതാരയുമായി ബ്രേക്കപ്പായി.

Prabhu Deva

പ്രഭുദേവ-ലത വിവാഹമോചനത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സമാന്ത-നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കവെയാണ് കുട്ടി പത്മിനി പ്രഭുദേവയെ പരാമർശിച്ചത്. നാഗ ചൈതന്യയുടെ കുടുംബം പണക്കാരാണ്. വിചാരിച്ചിരുന്നെങ്കിൽ എത്ര പണം വേണമെങ്കിലും ആവശ്യപ്പെടായിരുന്നു. ഹൃതിക് റോഷൻ അവരുടെ ഭാര്യയുമായി പിരിഞ്ഞപ്പോൾ ഭാര്യ വലിയ തുക ജീവനാംശമായി വാങ്ങി.

മാസം കോടികൾ കൈയിൽ വരുന്ന തരത്തിലാണ് ഡിവോഴ്സ് സെറ്റിൽമെന്റ് ചെയ്തെന്നാണ് വിവരം. പ്രഭുദേവ സാറിന്റെ ഡിവോഴ്സ് സെറ്റിൽമെന്റ് പോലെ തമിഴ്നാട്ടിൽ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്നാണ് അഡ്വക്കറ്റ് എന്നോട് പറഞ്ഞത്. നൂറ് കോടിക്ക് മുകളിൽ കൊടുക്കാമെന്ന് പറഞ്ഞാണ് സെറ്റിൽമെന്റായത്. പ്രഭുദേവ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തതായിരിക്കാമെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു.

Prabhu Deva

ജീവനാംശം വാഗ്ദാനം ചെയ്തപ്പോൾ ഒരു പൈസ പോലും വേണ്ടെന്നാണ് സമാന്ത പറഞ്ഞത്. സ്വന്തം ബഹുമാനം സമാന്ത സംരക്ഷിച്ചതിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. ഒരു മനുഷ്യനെ സ്നേഹിക്കുന്നത് പണം കണ്ടിട്ടല്ല. അപ്പോൾ അവരുമായി പിരിയുമ്പോൾ ഒന്നും വേണ്ടെന്ന് പറയുന്നത് നല്ല കാര്യമാണ്. പക്ഷെ കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യത്തിൽ ഭർത്താവും ഉത്തരവാദിത്വം കാണിക്കണമെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു.

2017 ൽ വിവാഹിതരായ സമാന്തയും നാഗചൈതന്യയും 2021 ലാണ് വേർപിരിഞ്ഞത്. പ്രണയിച്ച് വിവാഹിതരായ താരങ്ങൾ നാല് വർഷത്തിനുള്ളിൽ പിരിഞ്ഞപ്പോൾ ആരാധകർക്കും അത്ഭുതമായി. മറുവശത്ത് പ്രഭുദേവ ഹിമാനി സിംഗിനെയാണ് രണ്ടാം വിവാഹം ചെയ്തത്. 2020 ലാണ് പ്രഭുദേവയുടെ വിവാഹ വാർത്ത പുറത്ത് വന്നത്. മുംബൈയിലെ ഫിസിയോ തെറാപിസ്റ്റാണ് ഹിമാനി സിംഗ്. അടുത്തിടെ ഇരുവർക്കും ഒരു മകളും പിറന്നു. ആദ്യ വിവാഹത്തിലെ മക്കൾക്കൊപ്പമുള്ള ഫോട്ടോ താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

വ്യക്തിജീവിതത്തിൽ പ്രഭുദേവ ഇപ്പോൾ വളരെയധികം സ്വകാര്യത പുലർത്തുന്നുണ്ട്. ഹിമാനി സിംഗുമായുള്ള വിവാഹക്കാര്യം പോലും ഇദ്ദേഹം പരസ്യമാക്കിയിരുന്നില്ല. വിവാഹം നടന്ന ശേഷം പ്രഭുദേവയുടെ സഹോദരനാണ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. മറുവശത്ത് നയൻതാരയും മറ്റൊരു ജീവിതത്തിലേക്ക് കടന്നു. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻസിന്റെ ഭർത്താവ്. ഉയിർ, ഉലകം എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു.

More from Filmibeat

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X