നടന്‍ പ്രഭുദേവ രണ്ടാമതും വിവാഹിതനായി; വധു അനന്തിരവളല്ല, ഫിസിയോ തെറാപ്പിസ്റ്റാണ്! പുതിയ റിപ്പോര്‍ട്ട്

പ്രശസ്ത നടനും നര്‍ത്തകനുമായ പ്രഭുദേവ രണ്ടാമതും വിവാഹിതനാവാന്‍ പോവുന്നു എന്ന വാര്‍ത്ത വ്യാപകമായി വൈറലായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് താരത്തിന്റെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായത്. സഹോദരിയുടെ മകളെ തന്നെയാണ് വിവാഹം കഴിക്കുന്നതെന്നും അനന്തിരവളുമായി പ്രഭുദേവ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രഭുദേവയോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളോ ഇതുവരെ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല. എന്നാല്‍ ഇത്രയും ദിവസം വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരത്തിന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞുവെന്നുമുള്ള വിവരമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പ്രഭുദേവയുടെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

prabhu-deva

ബിഹാര്‍ സ്വദേശിനിയായ ഫിസിയോ തെറാപ്പിസ്റ്റുമായി സെപ്റ്റംബറില്‍ തന്നെ പ്രഭുദേവയുടെ വിവാഹം കഴിഞ്ഞു. മുംബൈയിലുള്ള താരത്തിന്റെ വസതിയില്‍ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹമെന്നും ഇരുവരുമിപ്പോള്‍ ചെന്നൈയിലാണുള്ളതെന്നും ഇന്ത്യ ടുഡേ പറയുന്നു. പുറംവേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോ തെറാപ്പിസ്റ്റിനെ കാണുന്നത്. ചികിത്സയുടെ ഭാഗമായി ഇരുവരും നിരന്തരം കണ്ടിരുന്നു.

അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. ഒടുവില്‍ വിവാഹിതരുമായി. ഇതുവരെ പ്രചരിച്ചത് പ്രകാരം അനന്തിരവള്‍ അല്ല പ്രഭുദേവയുടെ വധുവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഔദ്യോഗികമായി തന്നെ വ്യക്തമാവുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും. വിവാഹ വാര്‍ത്തകള്‍ വന്നെങ്കിലും ഇതുവരെയും പാപ്പരാസികളുടെ കണ്ണില്‍ പെടാതെ താരം രക്ഷപ്പെടുകയായിരുന്നു.

prabhu-deva-nayanthara

നര്‍ത്തകിയായിരുന്ന റംലത്തിനെയാണ് പ്രഭുദേവ ആദ്യം വിവാഹം കഴിക്കുന്നത്. 1995 ലായിരുന്നു ഇവരുടെ വിവാഹം. മുസ്ലീം മതവിശ്വാസിയായിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദും മതത്തിലേക്ക് വരികയും ലത എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും മൂന്ന് ആണ്‍മക്കളാണ്. ഒരാള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചെങ്കിലും രണ്ട് മക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു.

Recommended Video

mammootty being photographer for nayanthara

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമായിട്ടുള്ള പ്രഭുദേവയുടെ പ്രണയമാണ് ഇവരുടെ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയത്. ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി റംലത്ത് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വൈകാതെ നയന്‍താരയുമായിട്ടും താരം ബന്ധം ഉപേക്ഷിച്ചു. ഇപ്പോഴുള്ള വിവാഹം സത്യമാണോ എന്നതറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X