»   » പ്രഭുദേവ നീചന്‍- നയന്‍താര

പ്രഭുദേവ നീചന്‍- നയന്‍താര

Posted By:
Subscribe to Filmibeat Malayalam

തെലുങ്കിലും തമിഴിലുമായി പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയായി ആദ്യം ക്ഷണിച്ചത് നയന്‍താരയെ. പ്രഭുദേവയുടെ ക്ഷണം ദൂതന്‍ അറിയിച്ചതും നയന്‍താര അയാളെ ആട്ടിപ്പുറത്താക്കിയതും ഒന്നിച്ചായിരുന്നു അയാളുമായി ഈ ജന്മത്തില്‍ ഇനി ഒരു ഇടപാടും ഇല്ലെന്നായിരുന്നു നയന്‍താര ദൂതനെ അറിയിച്ചത്.

തന്നോടു സംസാരിക്കാനുള്ള അര്‍ഹത പോലും അയാള്‍ക്കില്ല, പെണ്ണുങ്ങളുടെ മനസ്സറിയാത്ത നീചനാണ് അയാള്‍ എന്നായിരുന്നു നയന്‍സ് ദേഷ്യം വന്ന് പ്രഭുദേവയെക്കുറിച്ചു പറഞ്ഞത്. അതോടെ പുതിയ ചിത്രത്തിലേക്ക് തെന്നിന്ത്യയിലെ തന്നെ മറ്റൊരു താരത്തെ നോക്കുകയാണ് പ്രഭുദേവയിപ്പോള്‍.

nayantara-prabhu-deva

പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം എല്ലാവര്‍ക്കും അറിയുന്നതാണ്. ചിമ്പുവുമായുള്ള പ്രണയം തകര്‍ന്നപ്പോള്‍ ആശ്വാസം പകര്‍ന്നെത്തിയ പ്രഭുദേവയുമായി നയന്‍താര പെട്ടെന്ന് അടുക്കുകയായിരുന്നു. അതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പ്രഭുദേവയെത്തി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും പ്രഭുദേവ കളംമാറി. അതോടെ നയന്‍താര ആകെ തകര്‍ന്നുപോയി.

അതിനു ശേഷം പലരുമായും നയന്‍സിന്റെ പേര് കേട്ടെങ്കിലും അതൊന്നും സത്യമായിരുന്നില്ല. ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയം തകര്‍ന്നതോടെ നയന്‍താര പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തല്‍ക്കാലം മറക്കുകയായിരുന്നു. അതിനിടെ ചിമ്പുപുതിയ ചിത്രത്തില്‍ നായികയായി നയന്‍സിനെ ക്ഷണിച്ചപ്പോള്‍ അവര്‍ അഭിനയിക്കാന്‍ തയാറായി. ഇതു കണ്ടപ്പോഴാണ് പ്രഭുദേവയ്ക്ക് പുതിയ ചിത്രത്തില്‍ നയന്‍സിനെ നായികയാക്കിയാല്‍ കൊള്ളാമെന്നു തോന്നിയത്. എന്നാല്‍ ആ ക്ഷണം നിഷ്‌ക്കരുണം തള്ളുകയായിരുന്നു. ഇക്കാര്യം നയന്‍താര തന്നെയാണ് എല്ലാവരോടും പറഞ്ഞത്.

English summary
Prabhu Deva is cruel says Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam