പ്രഭുദേവ മാസാണെങ്കിൽ പത്തു വയസുകാരി മരണമാസാണ്!! അമ്പരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ദിത്യ, കാണൂ
പുറത്തിറങ്ങിയ വീഡിയോ ഗാനത്തിന് മികച്ച പ്രക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പ്രഭുദേവയുടെ ഏറ്റവും പുതിയ ചിത്രമാണ് ലക്ഷ്മി. എഎൽ വിജയ് സംവിധാന ചെയയുന്ന ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് പ്രഭുദേവയോ അതിലെ ബാക്കി താരങ്ങളോ അല്ല. പ്രേക്ഷകരുടെ മനസ് ഇളക്കി മറിയ്ക്കുന്ന നിർത്ത ചുവടുകളുമായി പ്രത്യക്ഷപ്പെട്ട ആ പത്തു വയസുകാരിയായ ദിത്യ എന്ന കുട്ടിയാണ്. പ്രശസ്തനായൊരു ഡാന്‍സിംഗ് സ്റ്റാറിന്റെയും അദ്ദേഹത്തിന്റെ ശിഷ്യയുടെയും കഥ പറയുന്ന ചിത്രമാണ് ലക്ഷ്മി. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. പുറത്തിറങ്ങിയ വീഡിയോ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രഭുദേവയുടെ മുന്നില്‍നിന്നും കിടിലന്‍ ഡാന്‍സ് കളിക്കുന്ന ദിത്യയെയാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്.
ദേവി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭുദേവയും എഎല്‍ വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ലക്ഷ്മി. സംവിധാനത്തിനുപുറമെ എഎല്‍ വിജയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രമോദ് ട്രിഡെന്റ് ഫിലിംസിന്റെ ബാനറില്‍ പ്രദീക് ചക്രവര്‍ത്തി, ശ്രുതി നളപ്പ, ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാം സിഎസാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. അടുത്ത മാസമാണ് ലക്ഷ്മി തിയ്യേറ്ററുകളിലെക്കെത്തുന്നത്. തമിഴിനു പുറമെ ചിത്രം ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തു വരുന്ന വിവരം


Click it and Unblock the Notifications