»   » നയന്‍താരയുടെ ചിത്രത്തില്‍ പ്രഭുദേവ , ഇനി എന്തൊക്കെ കാണണം... ??

നയന്‍താരയുടെ ചിത്രത്തില്‍ പ്രഭുദേവ , ഇനി എന്തൊക്കെ കാണണം... ??

Posted By: Rohini
Subscribe to Filmibeat Malayalam

ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ മുന്‍ കാമുകന്‍ ചിമ്പുവിനൊപ്പം അഭിനയിച്ച് നയന്‍താര സൗത്ത് ഇന്ത്യയിലെ 'ബ്രേക്കപ്' കഥകള്‍ക്ക് പുതിയ ചരിത്രമെഴുതിയിരുന്നു. ചിമ്പുവിനൊപ്പം അഭിനയിക്കുമ്പോള്‍ നയന്‍താര പറഞ്ഞ ഒരേ ഒരു ഡയലോഗ്, ആരുടെ കൂടെ അഭിനയിച്ചാലും ഇനി പ്രഭുദേവയ്‌ക്കൊപ്പം ഇല്ല എന്നായിരുന്നു. എന്നാലിതാ ഒടുവില്‍ അതും സംഭവിക്കുന്നു.

ചെന്നൈയില്‍ രണ്ടു വീടുണ്ട്, തെന്നിന്ത്യന്‍ താരറാണി താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ , കാരണം ??

കൊലയുതിര്‍ കാലം എന്ന ഹൊറര്‍ ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍താര അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുണ്ട് എന്നും തമന്നയാണ് നായികയായി എത്തുന്നു എന്നതും കേള്‍ക്കുന്നു.

പ്രഭു വില്ലന്‍

കൊലയുതിര്‍ കാലത്തിന്റെ ബോളിവുഡ് പതിപ്പില്‍ വില്ലനായി എത്തുന്നത് പ്രഭു ദേവയാണത്രെ. നേരത്തെ ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ദേവി എന്ന ഹൊറര്‍ ചിത്രത്തില്‍ പ്രഭു ദേവയും തമന്നയും ഒന്നിച്ചഭിനയിച്ചിരുന്നു.

തമിഴിലും പ്രഭു

ഇതേ വേഷം തമിഴിലും ചെയ്യുന്നത് പ്രഭു ദേവ തന്നെയാണെന്നാണ് കേള്‍ക്കുന്നത്. ഒരേ സമയം തമിഴിലും തെലുങ്കിലും ബോളിവുഡിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രഭുദേവ തന്നെയാണ് ഈ കഥാപാത്രത്തിന് യോഗ്യന്‍ എന്ന് അണിയര പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നത്രെ.

നയന്‍ സമ്മതിക്കുമോ?

അതേ സമയം പ്രഭു ദേവ ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് നയന്‍താര യോജിയ്ക്കുമോ എന്നാണ് അറിയാത്തത്. ബോളിവുഡ് സിനിമകളില്‍ അവസരം വന്നിട്ട് പോലും നയന്‍ അഭിനയിക്കാത്തതിന് കാരണം, അവിടെ പ്രഭുദേവയുടെ കാമുകി എന്ന വിശേഷണം വരും എന്ന് ഭയന്നിട്ടാണെന്ന് ഒരു കിംവദന്തിയുണ്ടായിരുന്നു.

നായകനില്ലാത്ത സിനിമ

അതുമല്ലാതെ, നായകന് മാത്രം പ്രധാന്യമുള്ള സിനിമകളില്‍ താന്‍ അഭിനയിക്കില്ല എന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളെല്ലാം സ്ത്രീപക്ഷമാണ്. പ്രഭുദേവ ചിത്രത്തിലേക്ക് വന്നാല്‍ ശ്രദ്ധ കൂടുതലും നടനിലേക്ക് പോകും. ഇത് നയന്‍ സമ്മതിക്കുമോ..

നയനും പ്രഭൂവും

പ്രഭു ദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തിലെ നായികയായിരുന്നു നയന്‍. ചിത്രത്തിലൂടെ ഇരുവരും പ്രണയത്തിലായി. പ്രഭുദേവയുമായുള്ള വിവാഹത്തിന് വേണ്ടി നയന്‍ സിനിമ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പോയ വേഗത്തില്‍ നയന്‍ സിനിമയിലേക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. അതിന് ശേഷം നയന്‍ തമിഴ് സിനിമയിലും പ്രഭു ദേവ ഹിന്ദി സിനിമകളിലും തിരക്കിലായി.

പുതിയ കാമുകന്‍

ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുമായി നയന്‍ പ്രണയത്തിലാണെന്ന് കേള്‍ക്കുന്നു. ചെന്നൈയില്‍ ഫഌറ്റെടുത്ത് ഇരുവരും ഒരുമിച്ച് താമസിച്ചു വരികയാണത്രെ. വിവാഹം ഉടന്‍ ഉണ്ടാകും എന്നാമ് കേള്‍ക്കുന്നത്.

English summary
Prabhu Deva in Nayanthara's film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam