For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഭര്‍ത്താവിനെ അവര്‍ തട്ടി എടുത്തതാണ്! നയന്‍താരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ഭാര്യ

  |

  ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് അത്രയും യോജിച്ച നടിമാരില്‍ ഒരാളാണ് നയന്‍താര. നയന്‍സ് എന്ന് ഓമനപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന നിലവില്‍ നടനും സംവിധായകനുമായ വിഘ്‌നേഷ്് ശിവനൊപ്പം പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം വൈകാതെ ഉണ്ടാവുമെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയുമില്ല. എങ്കിലും രണ്ട് പേരും ഒന്നിച്ചാണ് കഴിയുന്നത്.

  വിഘ്‌നേഷുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് നടനും നര്‍ത്തകനുമായ പ്രഭുദേവയുമായി നയന്‍താര ഇഷ്ടത്തിലായിരുന്നു. ഇരുവരുടെയും പ്രണയം തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു. എന്നാല്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

  പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത്് എന്ന ലത നടി നയന്‍താരയെ ശപിക്കുന്നത്. ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭര്‍ത്താവിനെ അവര്‍ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് ആരോപിക്കുന്നു. ഇതുപോലെ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ നിയമപരമല്ലാതെ സ്വന്തമാക്കുന്ന സ്ത്രീകളെല്ലാം ശിക്ഷിക്കപ്പണമെന്നും അവര്‍ പറയുന്നു. എന്നില്‍ നിന്നും ഭര്‍ത്താവിനെ തട്ടിയെടുത്തത് ചൂണ്ടി കാണിച്ച് ഞാന്‍ പോലീസിനും കോടതിയോടുമെല്ലാം നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

  അവരൊരു മോശം സ്ത്രീയ്ക്ക് ഉദാഹരണമാണെന്നും കൈയില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ അടിക്കുമെന്നും റംലത്ത് പറയുന്നു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം കഴിക്കുന്നത്. മുസ്ലിം ആയിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിച്ചു. ശേഷം പേര് ലത എന്നാക്കി. എന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയുമായി പ്രണയത്തിലായി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതൊരു ബ്ലാക്ക് മാജിക് ആയിരിക്കുമെന്നുമാണ് റംലത്ത് പറയുന്നത്. പ്രഭുദേവ സത്യസന്ധനും ആത്മാര്‍ഥതയുള്ള ഭര്‍ത്താവുമായിരുന്നു.

  കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് ഞങ്ങള്‍ക്ക് വേണ്ടി ഒരു വീട് അദ്ദേഹം വാങ്ങിയത്. എന്നാലിപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പ്രഭുവേദയുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയൊരു ഷോക്ക് ആണ് നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ നിയമം അനുസരിച്ച് വിവാഹിതനായ ഒരാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നില്ല.

  എന്നാല്‍ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായി. 2012 ല്‍ ഇരുവരും ബ്രേക്ക് അപ്പ് ആയി. പ്രഭുദേവയുമായിട്ടുള്ള ബന്ധം തകര്‍ന്നതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര അവരുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'ഞാനൊരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നപ്പോള്‍ എന്റെ നൂറ് ശതമാനവും അതിന് നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളൊന്നും പ്രതീക്ഷിച്ചത് പോലെ നടന്നില്ല. പിന്നെ മുന്നിലുള്ള വഴി അത് ഉപേക്ഷിക്കുക എന്നതായിരുന്നു.

  ഞാനും പ്രഭുവേദവയും ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ വ്യക്തിയില്‍ നിന്നും അകന്ന് പോകാന്‍ ശ്രമിച്ചതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു. മൂന്നര വര്‍ഷത്തോളം നീണ്ട പ്രണയബന്ധമായിരുന്നു ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ബ്രേക്ക് അപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നതിനെ കുറിച്ചും നയന്‍താര പറഞ്ഞിരുന്നു. ഇപ്പോള്‍ കാമുകന്‍ വിഘ്നേശ് ശിവനുമൊത്ത് ജീവിതം ആഘോഷിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍.

  താരങ്ങള്‍ തമ്മിലുള്ള ബന്ധം കുടുംബങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രഭുദേവയുടെ ഭാര്യ ഇരുവരുടെയും ബന്ധത്തെ എതിര്‍ത്ത് രംഗത്ത് വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യഭാര്യയുമായി പ്രഭുദേവ വിവാഹമോചനം നേടിയിരുന്നെങ്കിലും പ്രശ്നം അവസാനിച്ചിരുന്നില്ല. റംലത്തിനും പ്രഭുദേവയ്ക്കും മൂന്ന് മക്കളായിരുന്നു. 2008 ല്‍ മൂത്തമകന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.

  English summary
  Prabhu Deva’s Ex-Wife Ramlath Talks About Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X