പ്രഭു ദേവ രണ്ടാമത് വിവാഹം കഴിക്കുന്ന സഹോദരിപുത്രി ആരാണ്? വധുവിനെ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമായി ഉണ്ടായിരുന്ന പ്രണയത്തിന്റെ പേരിലാണ് നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. നേരത്തെ വിവാഹിതിനും മൂന്ന് മക്കളുടെ പിതാവുമായിരുന്ന പ്രഭുദേവ നയന്‍താരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇരുവരും വേര്‍പിരിയുകയായിരുന്നു. നയന്‍സ് മറ്റൊരു പ്രണയത്തിലായെങ്കിലും പ്രഭുവിനെ വ്യക്തി ജീവിതത്തെ കുറിച്ച് വീണ്ടും റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി.

പ്രഭുദേവ രണ്ടാമതും വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ തെന്നിന്ത്യയൊട്ടാകെ പാപ്പരാസികള്‍ പറഞ്ഞ് പരത്തുന്നത്. സഹോദരിയുടെ മകളെ തന്നെയാണ് താരം വിവാഹം കഴിക്കുന്നെതന്ന് കൂടി വന്നതോടെ അതാരാണെന്നുള്ള അന്വേഷണവും വര്‍ദ്ധിച്ചു. ഒടുവില്‍ ചില നിഗമനങ്ങളില്‍ എത്തി നില്‍ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രഭു ദേവ രണ്ടാമതും വിവാഹിതനാവുന്നു

തമിഴ് ആചാരപ്രകാരം സഹോദരിയുടെ മകളെ വിവാഹം ചെയ്യുന്നതാണ് പൊതുവേയുള്ള രീതി. പ്രഭു ദേവയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ സൂചിപ്പിച്ചിരിക്കുന്നതും അങ്ങനെ തന്നെയായിരുന്നു. സഹോദരിയുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നുമൊക്കെയാണ് ചില ദേശീയ മാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഭു ദേവയോ താരത്തിന്റെ അടുത്ത വൃത്തങ്ങളോ വാര്‍ത്തയോട് ഇനിയും പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരികരിച്ചിട്ടില്ലെങ്കിലും നയന്‍താരയുടെ അനന്തിരവളെ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പ്രഭു ദേവ രണ്ടാമതും വിവാഹിതനാവുന്നു

വിവാഹ വാര്‍ത്ത വന്നത് മുതല്‍ ഗൂഗിളില്‍ കയറി പ്രഭു ദേവയുടെ അനന്തിരവള്‍ ആരാണെന്നു അന്വേഷിക്കുകയാണ് ആരാധകര്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആയി മാറി. കൊറിയോഗ്രാഫര്‍ മുഗുര്‍ സുന്ദരത്തിന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാളാണ് പ്രഭു ദേവ. രാജു സുന്ദരം, നാഗേന്ദ്ര പ്രസാദ് എന്നിവരാണ് പ്രഭു ദേവയുടെ രണ്ട് സഹോദരന്മാര്‍. രാജു സുന്ദരം അറിയപ്പെടുന്ന നൃത്ത കൊറിയോഗ്രാഫര്‍ ആണ്. പ്രഭുദേവയുടെ അനന്തിരവളായി ഗൂഗിള്‍ സെര്‍ച്ച് ബോക്‌സ് വിരല്‍ ചൂണ്ടുന്നത് രാജു സുന്ദരത്തിന്റെ മകളുടെ പേരിലേക്കാണ്.

 പ്രഭു ദേവ രണ്ടാമതും വിവാഹിതനാവുന്നു

എന്നാല്‍ പ്രഭു ദേവയെക്കാളും വളരെ പ്രായം കുറഞ്ഞ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്കുള്ള പ്രായമേ ഈ കുട്ടിക്കുള്ളൂ എന്നാണ് അറിയുന്നത്. ഇതോടെ രാജു സുന്ദരത്തിന്റെ മകള്‍ അല്ലെന്നും പ്രചരിക്കാന്‍ തുടങ്ങി. ഒരുപക്ഷെ കുടുംബത്തില്‍ തന്നെയുള്ള കസിന്‍ സഹോദരിമാരില്‍ ആരുടെയെങ്കിലും മകളാണോ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിരിക്കുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. എന്തായാലും പ്രഭു ദേവ തന്നെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് താരം.

പ്രഭു ദേവ രണ്ടാമതും വിവാഹിതനാവുന്നു

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തിനെയാണ് പ്രഭു ദേവ ആദ്യം വിവാഹം കഴിക്കുന്നത്. 1995 ലായിരുന്നു പ്രഭുദേവയും റംലത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. മുസ്ലിം ആയിരുന്ന റംലത്ത് പ്രഭു ദേവയെ വിവാഹം കഴിക്കാനായി ഹിന്ദു മതം സ്വീകരിച്ച് ലത എന്ന പേര് സ്വീകരിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഉണ്ട്. നയന്‍താരയുമായിട്ടുള്ള പ്രണയമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. അടുത്തിടെയും തന്റെ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ച് റംലത്ത് രംഗത്ത് വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X